ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ താരസംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷം. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാനായി വരി നില്ക്കവേ നടി ഹേമ, നടന് ശിവ ബാലാജിയെ കടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങള്‍ തമ്മിലായിരുന്നു തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയത്. പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഹേമ മത്സരിച്ചത്. ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലില്‍ നിന്നുമാണ് മത്സരിച്ചത്.
വോട്ട് ചെയ്യാനായി വരിയില്‍ നില്ക്കുമ്പോള് ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയില്‍ കടിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരാളെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും തുടര്‍ന്നാണ് താന്‍ കടിച്ചു പോയതാണെന്നുമാണ് നടി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: