മാലിദ്വീപ്: രാജ്യത്തിനായി ഗോളടി തുടരുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. സാഫ് ഗെയിംസില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ഗോള്‍ നേടി ഇതിഹാസ താരം പെലെയ്ക്കൊപ്പം (77 ഗോളുകള്‍) എത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു സുനില്‍ ഛേത്രി. ഭാവിയില്‍ ഇന്ത്യക്കായി കളിക്കാനും സ്കോര്‍ ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷയെന്ന് സുനില്‍ ഛേത്രി പറഞ്ഞു.
സുനില്‍ ഛേത്രിയുടെ ഗോളില്‍ നേപ്പാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ഇന്ത്യ സാഫ് ഗെയിംസില്‍ ഫൈനല്‍ പ്രതീക്ഷ കാത്തു. നാളെ മാലിദ്വീപിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയാല്‍ ഛേത്രിക്ക് പെലെയെ മറികടക്കാം. ഇന്ത്യക്ക് നിര്‍ണായകമാണീ മത്സരം. മാലിദീപിനെ പരാജയപ്പെടുത്തിയാലേ ഇന്ത്യക്ക്് ഫൈനലിലെത്താനാകൂ.
സാഫ് ഗെയിംസില്‍ ഏഴു തവണ കിരീടം നേടിയ ഇന്ത്യ അഞ്ചു ടീമുകള്‍ മാറ്റുരയ്ക്കുന്ന റൗണ്ട് റോബിന് ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റു വീതം നേടിയ മാലിദ്വീപും നേപ്പാളുമാണ് ഒന്നാം സ്ഥാനത്ത്. നേപ്പാളിനെതിരായ മത്സരത്തിന്റെ എണ്‍പത്തിമൂന്നാം മിനിറ്റിലാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. ഛേത്രിയുടെ 123-ാം മത്സരമാണിത്. പെലെ 92 മത്സരങ്ങളില്‍ നിന്നാണ് 77 ഗോളുകള്‍ നേടിയത്.
നിലവില്‍ ഫുട്ബോള്‍ കളിച്ചുവരുന്ന കളിക്കാരില്‍ ഏറ്റവും കൂടുല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഛേത്രി യുഎഇയുടെ അലിക്കൊപ്പം (77) മൂന്നാം സ്ഥാനത്താണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് (112) ഒന്നാം സ്ഥാനത്ത്. ലയണല്‍ മെസി (79) രണ്ടാം സ്ഥാനത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: