തായ്പേയ്: കമ്മ്യൂണിസ്റ്റ് ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍. ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല, ഏതറ്റംവരെയും പൊരുതുമെന്നും ദേശീയദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ അവര്‍ പറഞ്ഞു.
തിടുക്കപ്പെട്ട് ഒരു നടപടികള്ക്കുമില്ല. രാജ്യാന്തര സമൂഹം ചൈനയുടെ അക്രമങ്ങളും അധിനിവേശ മോഹങ്ങളും കാണണം. തായ്വാന് വ്യോമപരിധിയിലൂടെ നിരവധി യുദ്ധവിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചതിനു മറുപടിയായാണ് സായ് ഇങ് ഇക്കാര്യം പറഞ്ഞത്. എന്തുവിലകൊടുത്തും സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും സ്വന്തം രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നാണ് തായ്വാന്റെ നിലപാട്.
തായ്വാന് ഏകീകരണം സാക്ഷാത്കരിക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. തായ്വാന്റെ സ്വയംഭരണം രാഷ്ട്രത്തിന്റെ പുനരുജ്ജീവനത്തിന് വെല്ലുവിളിയാണെന്നും ചൈനയില്‍ സിന്‍ഹായ് രാജവംശത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന്റെ 110ാം വാര്‍ഷികത്തോടനുബന്ധിച്ച് ഷി ഗ്രേറ്റ്ഹാളില്‍ നടന്ന പ്രസംഗത്തിനിടെ അദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: