ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷന് (ഐഎസ്പിഎ) തുടക്കം കുറിച്ചു. ഇന്ന് നടന്ന യോഗത്തില്‍ ബഹിരാകാശ വ്യാവസായിക പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. ബഹിരാകാശ മേഖലയിലും ബഹിരാകാശ സാങ്കേതികവിദ്യയിലുമുള്ള ഭാരത്തിന്റെ വളര്‍ച്ച ശ്രദ്ധേയമാണ്. ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ രൂപവല്‍ക്കരണത്തിനെത്തിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
ബഹിരാകാശ പരിഷ്കരണത്തോടുള്ള സര്‍ക്കാരിന്റെ സമീപനം നാാല് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒന്നാമതായി, സ്വകാര്യ മേഖലയ്ക്കുള്ള നവീകരണ സ്വാതന്ത്ര്യം. രണ്ടാമത്, പ്രാപ്തികൈവരുത്തുന്ന സംവിധാനം എന്ന നിലയില്‍ സര്‍ക്കാരിന്റെ പങ്ക്. മൂന്നാമതായി, ഭാവിയിലേക്ക് യുവാക്കളെ സജ്ജരാക്കുക. നാലാമതായി, ബഹിരാകാശ മേഖലയെ സാധാരണക്കാരന്റെ പുരോഗതിക്കുള്ള ഒരു വിഭവമായി കാണുക. ബഹിരാകാശ മേഖല 130 കോടി ഇന്ത്യക്കാരുടെ പുരോഗതിക്കുള്ള പ്രധാന മാധ്യമമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ബഹിരാകാശ മേഖല എന്നാല്‍ മെച്ചപ്പെട്ട മാപ്പിംഗ്, ഇമേജിംഗ്, സാധാരണക്കാര്‍ക്ക് സമ്പര്‍ക്ക സൗകര്യങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ബഹിരാകാശ മേഖല എന്നാല്‍ കയറ്റുമതി മുതല്‍ സംരംഭകര്‍ക്കുള്ള വിതരണം വരെയുള്ള മികച്ച വേഗത അര്‍ഥമാക്കുന്നു. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും വരുമാനവും പ്രകൃതിദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നല്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: