മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന് ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി ബുധനാഴചയിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ആര്യന് ഖാന്റെയും മറ്റ് ഏഴു പേരുടെയും ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളുകയും, 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.
കോര്‍ഡീലിയ എന്ന ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനിടെ ഒക്ടോബര്‍ മൂന്നിനാണ് ആര്യന് ഖാനേയും സുഹൃത്തുക്കളെയും എന്‍സിബി അറസ്റ്റ് ചെയ്തത്. പതിനെട്ടോളം പേരാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ആഢംബര കപ്പലിലെ റൈയ്ഡില്‍ 13 ഗ്രാം കൊക്കൈന്‍, 21 ഗ്രാം ചരസ്, എം ഡി എം എയുടെ 22 ഗുളികകള്‍, 5 ഗ്രാം എം ഡി, 1.33 ലക്ഷം രൂപ എന്നിവയാണ് എന്‍ സി ബി പിടിച്ചെടുത്തത്.
ഈ മാസം രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ ലഹരി മരുന്ന് കേസില്‍ എന്‍ സി ബി അറസ്റ്റ് ചെയ്തത്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യന് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: