Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് വാര്‍ത്ത വ്യാജം; ആരോഗ്യ ഐഡി കാര്‍ഡിന്റെ സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്രം

ഇതിന്റെ സത്യാവസ്ഥ എന്താണെന്നു വെച്ചാല്‍ 2021 സപ്തംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ ഭാഗമായി പുറത്തിറക്കിയ ആരോഗ്യ കാര്‍ഡിന് അഞ്ചു ലക്ഷം രൂപയുടെ ചികില്‍സ സൗജന്യം ലഭിക്കും എന്ന് തെറ്റിദ്ധരിച്ചാണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

Janmabhumi Online by Janmabhumi Online
Oct 9, 2021, 06:17 pm IST
in Fact Check
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് വാര്‍ത്ത വ്യാജമാണ്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയാണ് അഞ്ചു ലക്ഷം രൂപ സൗജന്യ ചികില്‍സ ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഇപ്പോള്‍ 50 രൂപ അടച്ച് അംഗമായി ചേരാം എന്നുള്ളത്. ഫോട്ടോയും, ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡുമായി ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളായ സിഎസ്സി കേന്ദ്രങ്ങളിലോ, അക്ഷയ കേന്ദ്രങ്ങളിലോ ചെന്ന് രജിസ്റ്റര്‍ ചെയ്താല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ലഭിക്കും എന്നുള്ളതാണ് വാര്‍ത്ത. ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതിന്റെ സത്യാവസ്ഥ എന്താണെന്നു വെച്ചാല്‍ 2021 സപ്തംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ ഭാഗമായി പുറത്തിറക്കിയ ആരോഗ്യ കാര്‍ഡിന് അഞ്ചു ലക്ഷം രൂപയുടെ ചികില്‍സ സൗജന്യം ലഭിക്കും എന്ന് തെറ്റിദ്ധരിച്ചാണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

ഓരോ പൗരന്റെയും സമ്പൂര്‍ണ്ണ ആരോഗ്യ വിവരങ്ങള്‍ സൂക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ആരോഗ്യ ഐഡി കാര്‍ഡ്. ഇതിന്റെ രജിസ്‌ടേഷന്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. 2020 ആഗസ്ത് 15ന് ആറു കേന്ദ്ര ഭരണപ്രദേശങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പിലാക്കിയിരിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്കു പുറമെ ഡോക്ടര്‍മാര്‍ക്കും, ആശുപത്രികള്‍ക്കും, ലാബ്, ഫാര്‍മസി മുതലായ എല്ലാ ആരോഗ്യ സംവിധാനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതും പരസ്പരം ബന്ധിപ്പിക്കാവുന്നതുമാണ്.

ഉപഭോക്താവിന്റെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ ഐഡി രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ബന്ധിപ്പിച്ച അക്കൗണ്ടില്‍ നിന്നും ഉപഭോക്താവിന്റെ അനുമതിയോടു കൂടി രാജ്യത്തെവിടെയുമുള്ള ഇതില്‍ രജിസ്റ്റര്‍ ചെയ്ത ചികില്‍സ കേന്ദ്രത്തിന് ഉപഭോക്താവിന്റെ സമ്പൂര്‍ണ്ണ ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ ഭാഗമായിട്ടുള്ളതിനാല്‍ നിലവില്‍ രാജ്യത്ത് നടപ്പിലാക്കിയ 5 ലക്ഷം രൂപയുടെ ചികില്‍സ സൗജന്യം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളെ ഇതുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളെല്ലാത്തവര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ ഐഡി കാര്‍ഡ് എടുക്കാവുന്നതാണ്.

ചുരുക്കി പറഞ്ഞാല്‍ ആരോഗ്യ ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് നിലവില്‍ ചികില്‍സ തേടുന്ന ആശുപത്രിയില്‍ നിന്നും രാജ്യത്തെവിടെയുമുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ വിദഗ്ദ ചികില്‍സക്കോ മറ്റോ പോകേണ്ടി വന്നാല്‍ നമ്മുടെ ആരോഗ്യ ഐഡി കാര്‍ഡ് മാത്രം കാണിച്ചാല്‍ നമ്മുടെ അതുവരെയുള്ള ചികില്‍സയുടെ പൂര്‍ണ്ണരൂപവും നമ്മുടെ ആരോഗ്യസ്ഥിതിയും മനസ്സിലാക്കുവാന്‍ സാധിക്കും.

കൂടാതെ ടെലി മെഡിസിന്‍ സംവിധാനം വഴി രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ നമ്മുടെ പൂര്‍ണ്ണ ആരോഗ്യസ്ഥിതി മനസ്സിലാക്കി നമ്മളെ ചികിത്സിക്കുവാന്‍ സാധിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക മുന്‍പ് കേരള സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവരും, കേന്ദ്ര സര്‍ക്കാര്‍ 2017ലെ സാമ്പത്തിക സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് ഈ പദ്ധതിക്ക് അര്‍ഹരാണെന്ന് അറിയിച്ചു കൊണ്ട് കത്ത് ലഭിച്ചിട്ടുള്ളവര്‍ക്കും മാത്രമാണ്. പുതിയതായി ഈ പദ്ധതിയില്‍ ചേരുവാന്‍ കേരളത്തില്‍ സാധ്യമല്ല. അതുകൊണ്ട് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ ഐഡി കാര്‍ഡ് എടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികില്‍സ ലഭിക്കും എന്നുള്ളത് വ്യാജ വാര്‍ത്തയാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍healthഇന്‍ഷുറന്‍സ്fact checkആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിവാഹശേഷം ഡിമെൻഷ്യ സാധ്യത വർദ്ധിക്കുമോ ? പഠനം എന്താണ് പറയുന്നതെന്ന് നോക്കാം

News

ഓട്സ് ഉപയോഗിച്ച് തണുത്തതും ആരോഗ്യകരവുമായ കുൽഫി ഉണ്ടാക്കൂ, ഇത് വളരെ രുചികരമാണ്

Kerala

എട്ടാം ക്ലാസുകാരി ഗര്‍ഭിണി: പിതാവ് അറസ്റ്റില്‍

News

ശരീരഭാരം കുറയ്‌ക്കാൻ കുതിർത്ത പയർ മികച്ചത് ; അറിയാം പയറിന്റെ ഗുണഫലങ്ങൾ

News

വേനൽക്കാലത്ത് എല്ലാ ദിവസവും ഈ ജ്യൂസ് കുടിക്കൂ , ഊർജ്ജസ്വലത നിലനിർത്തൂ

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies