ഹരിപ്പാട്: വള്ളം നിറയെ മീനുമായി എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലെത്തുമ്പോള്‍ നിരാശ. അദ്ധ്വാനത്തിന് തക്ക വരുമാനം കിട്ടുന്നില്ലന്നാണ് തൊഴിലാളികളുടെ പരാതി. മത്തിയുടെ വിലകുത്തനെ താണു. വാങ്ങാന്‍ ആളില്ല. ആറാട്ടുപുഴ വലിയഴിക്കല്‍ തുറമുഖത്താണ് ഇന്നലെ മത്സ്യത്തൊഴിലാളികള്‍ കുട്ടയില്‍ നിറച്ച മത്തിയുമായി വ്യാപാരികളെ കാത്തിരുന്നത്.
കിലോ 22 രുപയ്‌ക്കാണ് ലേലം വിളി തുടങ്ങിയത് ഇത് തുടര്‍ന്ന് പിടിക്കാന്‍ ആളില്ലാതെ വന്നതോടെ വില വീണ്ടും താണു. എന്നാല്‍ മത്സ്യ മാര്‍ക്കറ്റുകളില്‍ ഇതിന് കിലോ 100 ഉം 120 രൂപ വരെയും വില വാങ്ങും. സമാനമായി അയലയുടെ വിലയും കുത്തനെ കുറവാണ്. കിലോ 120 രൂപയ്‌ക്ക് ഹാര്‍ബറില്‍ നിന്നും ലഭിക്കും ചില്ലറ വില്പനക്കാര്‍ ഒരു കിലോ അയലക്ക് 180 രൂപ വരെ വാങ്ങുന്നുണ്ട്.
ഇടത്തരം കരിച്ചാള മത്തിക്ക് പൊതുവേ പ്രിയമില്ല. ഇന്നലെ വള്ളക്കാരുടെ വലയില്‍പ്പെട്ടത് മത്തിയും, അയലയും ശീലാവും മാത്രമായിരുന്നു. അതുകൊണ്ട് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഇന്നലെ നിരാശയുടെ ദിനമായിരുന്നു. ട്രോളിങ് ബോട്ടുകളില്‍ ആഴക്കടലില്‍ പോകുന്നവര്‍ക്കാണ് കൂടുതല്‍ നഷ്ടം. ദിവസവും ആയിരം കിലോയില്‍ കൂടുതല്‍ മീനുമായിട്ടായിരുന്നു മടക്കം. എന്നാല്‍ ഇത്രയും സംഭരിച്ചുവെക്കാന്‍ പ്രാദേശിക വ്യാപാരികള്‍ക്കു കഴിയാത്തതിനാല്‍ കയറ്റുമതി കമ്പനികളാണ് മീന്‍ കൂടുതലായി വാങ്ങുന്നത്.
ലഭ്യത കൂടിയതിനാല്‍ രണ്ടാഴ്ചയോളം തുച്ഛവിലയ്‌ക്കായിരുന്നു വില്‍പ്പന. അയലയും ചെമ്മീനും മാന്തളുമൊക്കെയാണ് കൂടുതല്‍. കയറ്റുമതി സാധ്യത ഏറ്റവും കൂടുതലുള്ള ചെമ്മീന്‍ കിലോക്ക് 20-30 രൂപ നിരക്കിലാണ് കമ്പനികള്‍ വാങ്ങിയത്. ശരാശരി 80-100 രൂപ കിട്ടേണ്ട സ്ഥാനത്താണിത്. ഇന്ധന ചിലവ് വര്‍ദ്ധിച്ചതും തൊഴിലാളികളെ വലയ്‌ക്കുന്നുണ്ട്. ബോട്ടുനിറയെ മീന്‍ കിട്ടിയിട്ടും ഡീസലിനുപോലും തികയുന്നില്ലന്നാണ് ഇവരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: