ന്യൂദല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറുന്നതില്‍ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എയര്‍ ഇന്ത്യാ കൈമാറ്റം നടത്തിയതില്‍ നേട്ടം ടാറ്റയ്ക്ക് മാത്രമാണെന്നും യെച്ചൂരി പരിഹസിച്ചു. സര്‍ക്കാരിനെ കൊള്ളയടിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
എയര്‍ ഇന്ത്യാ സ്വകാര്യവല്‍ക്കരണ ലേലം വിജയിച്ച് ടാറ്റാ ആന്‍ഡ് സണ്‍സ്. 18000 കോടി രൂപയ്ക്കാണ് ടാറ്റാ എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. 15,100 കോടി രൂപക്ക് ലേലം സ്വന്തമാക്കാന്‍ മുന്നോട്ടുവന്ന സ്പൈസ് ജെറ്റിനെ പിന്നിലാക്കിയാണ് എയര്‍ സ്ഥാപകര്‍ തന്നെ കമ്പനിയെ വീണ്ടെടുത്തിരിക്കുന്നത്.
2022 ഓടെ കൈമാറ്റ നടപടികള്‍ കേന്ദ്രം പൂര്‍ത്തിയാക്കും. എയര്‍ ഇന്ത്യ ടാറ്റാ ആന്‍ഡ് സണ്‍സ് തന്നെ ഏറ്റെടുക്കും എന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല.
1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: