കോഴിക്കോട് : ചങ്കിലെ ചൈനയുടെ കാര്യം അബദ്ധത്തില്‍ പറഞ്ഞതാണ്. പാവത്തിനെ വെറുതെ ട്രോളരുത്, ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയില്‍ പരിഹസിച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്. ഫേസബുക്ക് പോസ്റ്റിലൂടെയായിരുന്നു ഈ പ്രസ്താവന.
ചൈനയെ 23 പ്രവിശ്യകള്‍, 5 സ്വയംഭരണ പ്രദേശങ്ങള്‍, സര്‍ക്കാരിന് കീഴിലായി നാല് മുനിസിപ്പാലിറ്റികള്‍, 2 പ്രത്യേക ഭരണ മേഖല എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. 23 +5+4+2 = 34 പിന്നെ കേരളത്തെയും കൂട്ടി 35 ഇപ്പോ ശരിയായില്ലേ. പാര്‍ട്ടി ഓഫീസില്‍ ചൈനയുടെ മാപ്പ് തൂക്കി വെച്ചാല്‍ പിന്നെ 35 എന്ന് പറഞ്ഞില്ലെങ്കിലെ അതിശയമുള്ളൂവെന്നും പ്രഫുല്‍ കൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് അറിയാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളില്‍ സ്കൂള്‍ തുറന്നെന്ന് മന്ത്രി പറഞ്ഞത്. പിന്നീട് അബന്ധം പറ്റിയെന്ന് തോന്നിയപ്പോള്‍ ഉദ്യോഗസ്ഥരോട് ചോദിച്ചത് 23 ആക്കി തിരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: