തിരുവനന്തപുരം: വീട്ടമ്മമാര്‍ക്കു വേണ്ടി ക്ഷേമനിധി ബോര്‍ഡ് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎല്‍എ ടി.വി. ഇബ്രാഹീം നിയമസഭയില്‍ സ്വകാര്യ ബില്ലവതരിപ്പിച്ചു. എന്നാല്‍ നിയമസഭയിലെ ഭരണ-പ്രതിപക്ഷ വനിതാ അംഗങ്ങള്‍ തന്നെ ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന കാഴ്ചയാണ് സഭയില്‍ കാണാനായത്.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജും വടകര എംഎല്‍എ കെ കെ രമയുമാണ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്. തൊഴിലില്ലാത്ത വീട്ടമ്മാരുടെ സുരക്ഷക്കും ചികിത്സയ്ക്കുമൊപ്പം വരുമാനം കൂടി ഉറപ്പാക്കണമെന്നാവശ്യപ്പട്ടുളളതായിരുന്നു ബില്ല്. ആര്.എം.പി. നേതാവ് കെ.കെ. രമയായിരുന്നു ആദ്യം എതിര്‍ത്തത്. ഇത്തരത്തിലൊരു ക്ഷേമനിധി ഏര്‍പ്പെടുത്തുന്നത് വീട്ടമ്മമാരെ അടുക്കളയില്‍ തളച്ചിടാന്‍ മാത്രമെ ഉപകരിക്കൂ എന്ന് രമ പറഞ്ഞു.
ഇപ്പോള്‍ വീട്ടമ്മമാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. വീട്ടമ്മമാരുടെ ജോലിയുടെ മൂല്യം തിട്ടപ്പെടുത്താനാവില്ലെന്നും അവര്‍ക്ക് പരിഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ബില്ലവതരിപ്പിച്ചതെന്നും ടി.വി. ഇബ്രാഹീം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: