എടത്വ: ആലപ്പുഴ ജില്ല കൃഷി വിജ്ഞാനകേന്ദ്രം എടത്വ പഞ്ചായത്ത് നടത്തുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായങ്ങള്‍ ദേശീയ പദ്ധതിയുടെ ഭാഗമായി കുറഞ്ഞ മൂപ്പുള്ള നെല്‍വിത്തായ മനുരത്നയുടെ കൃഷിരീതിയെക്കുറിച്ചുള്ള കാര്‍ഷിക പരിശീലന പരിപാടി ചട്ടുകം പാടശേഖരത്തില്‍ നടത്തി.
ശാസ്ത്രീയ നെല്‍കൃഷി, നടീല്‍ യന്ത്രം ഉപയോഗിച്ചുള്ള നെല്ലിടല്, വിത്ത് പരിചരണം, മണ്ണ് പരിശേധന അടിസ്ഥാനമാക്കിയുള്ള കുമ്മായ, രാസവളപ്രയോഗം, ജൈവീക കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍, ഡ്രോണ്‍ ഉപയോഗിച്ചുള്ള പോഷക മിശ്രിതങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ച് ഡോ. സജ്ന മുഹമ്മദ് ഇജാസ് ക്ലാസ് നയിച്ചു.
പത്താം വാര്‍ഡ് മെമ്പര്‍ പി.സി. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉളിയന്നൂര്‍ പാടശേഖര സെക്രട്ടറി ആന്റണി ജോസഫ് അടക്കം 25 ഓളം കര്‍ഷകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: