കോഴിക്കോട്: സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ അയോഗ്യരായ അധ്യാപകരെ നിയമിച്ച് വിവാദത്തിലായ സംസ്ഥാന സര്‍ക്കാര്‍, കോടതി ഉത്തരവിനെ തുടര്‍ന്ന് യോഗ്യരെ കണ്ടെത്താന്‍ നിയോഗിച്ച സമിതിയിലും പ്രശ്നം. യോഗ്യരെ കണ്ടെത്തി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടവര്‍ നിയമിക്കപ്പെടാനുള്ള അപേക്ഷകരാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന തിരമറി ഇടപാടുകളുടെ ഭാഗമായാണ് സമിതിക്ക് ഈ അയോഗ്യത വന്നതെന്നാണ് ആക്ഷേപം. നിയമനം വഴിവിട്ട രീതിയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ സിഎജി കണ്ടെത്തി, അതില്‍ ഹൈക്കോടതി ഇടപെട്ട്, ഉത്തരവിട്ട വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള നടപടിയിലും ഈ കൃത്രിമം വന്നത് മന്ത്രിയറിയാതെ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപാടുകളുടെ ഫലമാണെന്നാണ് സൂചനകള്‍.
സമിതിയിലെ അംഗമായ കെടിയുവിലെ വിസി, മറ്റൊരു അംഗമായ കെടിയുവിലെ റിസര്‍ച്ച് ഡീന്‍ എന്നിവര്‍ പ്രിന്‍സിപ്പല്‍-ജോയിന്റ് ഡയറക്ടര്‍ പദവികളിലേക്ക് പ്രൊമോഷന് നേടാന്‍ യോഗ്യതയുള്ളവരുടെ പട്ടികയിലുള്ളതാണ്. ഇവര്‍ക്ക് ഇവര്‍തന്നെ മാര്‍ക്കിട്ട് യോഗ്യത നിശ്ചയിക്കേണ്ടതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് സമിതിയുടെ വിശ്വാസ്യതയും സര്‍ക്കാരിന് ഈ വിഷയത്തിലുള്ള ആത്മാര്‍ഥതയും സംബന്ധിച്ച് സംശയമുയര്‍ത്തുന്നതാണ്. ഈ അധ്യാപകര്‍ക്ക് അവരുടെ നിയമനം അവര്‍തന്നെ ശുപാര്‍ശ ചെയ്യുന്നത് സാങ്കേതിക തടസമുണ്ടാക്കുമെന്നാണ് സ്ഥിതി. ഈ സമിതി രൂപീകരണവും കോടതികയറിയേക്കുമെന്നാണ് സൂചനകള്‍.
അയോഗ്യരെ നീക്കി ഒക്ടോബര്‍ 12 ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ധൃതിപിടിച്ച നടപടികള്‍. വിവിധ തസ്തികകളില്‍ 916 അയോഗ്യരായ അധ്യാപകരെ നിയോഗിച്ച വാര്‍ത്ത സപ്തംബര്‍ 18ന് ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
അയോഗ്യരായ അധ്യാപകര്‍ക്ക് പകരം 2010ലെ എഐസിറ്റി വ്യവസ്ഥ പ്രകാരം പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള സെലക്ഷന് കമ്മിറ്റി രൂപീകരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. സിഎജിയുടെ റിപ്പോര്‍ട്ടിന്റെയും സുപ്രീംകോടതിവിധിയുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ഉന്നതവിദ്യാഭ്യാസ അഡിഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും, സാങ്കേതിക സര്‍വ്വകലാശാല വിസി, ഡീന്‍, കോഴിക്കോട് എന്‍ഐടിയിലെ വിവിധ വകുപ്പുകളിലെ പ്രൊഫസര്‍മാര്‍ അംഗങ്ങളുമായുള്ള സെലക്ഷന് കമ്മിറ്റിയെയാണ് വിവിധ തസ്തികകളിലേക്ക് യോഗ്യരായവരെ കണ്ടെത്താന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.
2008 മുതല്‍ സര്‍വീസില്‍ തുടരുന്ന അയോഗ്യരായവരെ അവരുടെ പഴയ ലാവണങ്ങളിലേക്ക് തരം താഴ്ത്തും. നിയമനങ്ങളില്‍ അധ്യാപക സംഘടനകളുടെ ഇടപെടലും രാഷ്ട്രീയക്കളികളും ഇടനിലക്കാരുടെ സ്വാധീനവുമാണ് വിവാദത്തിന് വഴിയൊരുക്കിയ നപടിക്ക് ഇടയാക്കിയത്.
എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളിലെയും സ്വശ്രയകോളജുകളിലെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകളിലെയും അയോഗ്യരായ അധ്യാപകരുടെ നിയമനങ്ങള്‍ പുനപ്പരിശോധിക്കാന്‍ സാങ്കേതിക സര്‍വ്വകലാശാല, സിന്‍ഡിക്കേറ്റിന്റെ അക്കാദമിക് ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: