ന്യൂദല്‍ഹി: എയര്‍ഇന്ത്യയെ 68 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ സ്വന്തമാക്കുമ്പോള്‍ ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുക 2700 കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചു സുപ്രധാനകാര്യങ്ങള്‍ ഇവയാണ്.
1.എയര്‍ ഇന്ത്യയെ കൂടാതെ, എയര്‍ ഇന്ത്യ-സാറ്റ്സിന്റെ 50 ശതമാനം, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ ടാറ്റ സണ്‍സ് ഏറ്റെടുക്കും.
2. എയര്‍ ഇന്ത്യ വില്‍പ്പനയില്‍ നിന്ന് 2700 കോടി രൂപ സര്‍ക്കാരിന് ലഭിക്കും. ബാക്കിയുള്ള സര്‍ക്കാരിന്റെ കടം എയര്‍ ഇന്ത്യ ഏറ്റെടുക്കും.
3.എയര്‍ ഇന്ത്യയുടെ മൊത്തം കടം 60,000 കോടിയിലധികമാണ്.
4. 14,718 കോടി രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും ഉള്‍പ്പെടെയുള്ള നോണ്‍-കോര്‍ ആസ്തികള്‍ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നില്ല, അവ സര്‍ക്കാരിന്റെ ഹോള്‍ഡിംഗ് കമ്പനിയായ എയര്‍ഇന്ത്യ അസറ്റെസ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറും.
5. എയര്‍ ഇന്ത്യ ആദ്യമായി വിമാന സര്‍വീസസ് ആയി തുടങ്ങിയത് 1932 ലാണ്. 68 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ലൈന്‍ ടാറ്റയ്ക്കു തിരികെ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: