തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളില്‍ 2019- 20 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് തന്നെ 2020 – 21, 2021 – 22 അധ്യയന വര്‍ഷങ്ങളില്‍ തുടരും. അധ്യാപക തസ്തികകളില്‍ പി.എസ്.സി അഡൈ്വസിനെ തുടര്‍ന്ന് നിയമന ഉത്തരവ് ലഭിച്ചവരെ 15.07.2021 മുതല്‍ സേവനത്തില്‍ പ്രവേശിപ്പിക്കേണ്ടതാണ് എന്നും, നിലവില്‍ അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് അടിയന്തിരമായി നിയമന ഉത്തരവ് നല്കി സേവനത്തില്‍ പ്രവേശിപ്പിക്കേണ്ടതാണ് എന്നും ഉത്തരവായിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.
2021-22 വര്‍ഷം എയ്ഡഡ് സ്കൂളുകളില്‍ റഗുലര്‍ തസ്കികകളിലുണ്ടാകുന്ന (റിട്ടയര്‍മെന്റ്, രാജി, പ്രൊമോഷന്, മരണം തുടങ്ങിയ) ഒഴിവുകളില്‍ ചട്ടപ്രകാരമുള്ള നിയമന നടപടികള്‍ പാലിച്ച് 15.07.2021 മുതല്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താവുന്നതാണെന്ന് ഉത്തരവായിരുന്നു. പ്രൈമറി സ്കൂളുകളില്‍ പ്രധാനാധ്യാപക നിയമനത്തിന് 50 വയസ് പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് ടെസ്റ്റ് യോഗ്യതയില്‍ ഇളവുകള്‍ വരുത്തി വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്തു.
ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 16.02.2021 ലെ സര്‍ക്കുലര്‍ പ്രകാരം പ്രൈമറി ഹെഡ്മാസ്റ്റര് പ്രൊമോഷന് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിപ്രകാരം പ്രൈമറി ഹെഡ്മാസ്റ്റര് പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്തുത സര്‍ക്കുലര്‍ സ്റ്റേ ചെയ്യുകയുണ്ടായി.ആയതിനാല്‍ പ്രൈമറി പ്രഥമ അദ്ധ്യാപക പ്രൊമോഷന് നടത്താന്‍ പറ്റുന്ന സാഹചര്യം അല്ല
പ്രൈമറി പ്രഥമാദ്ധ്യാപകര്‍ ഇല്ലാത്ത സ്കൂളിലെ അക്കാദമിക്/അഡ്മിനിസ്ട്രേഷന് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ സീനിയര്‍ അദ്ധ്യാപകര്‍ക്ക് പ്രൈമറി പ്രഥമാദ്ധ്യാപകരുടെ ചാര്‍ജ് നല്‍കിയിട്ടുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ മാറികിട്ടുന്നത് അനുസരിച്ച് പ്രധാനാധ്യാപക നിയമനങ്ങളും അതിനോടൊപ്പമുണ്ടാകുന്ന അദ്ധ്യാപക നിയമനങ്ങളും നടത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: