ഒരു ഇടവേളക്ക് ശേഷം സംവിധായകന് സിദ്ദിഖ് വീണ്ടുമെത്തുന്നു. എന്നാല്‍ ഇത്തവണ സംവിധായകനായിട്ടല്ല, ഒരു പിടി നല്ല കഥകളെ പരിചയപ്പെടുത്തുന്ന അവതാരകന്റെ റോളിലാണ് സിദ്ദിഖ് പ്രത്യക്ഷപ്പെടുന്നത്.
23 ഫീറ്റ് എന്റര്ടെയിന്മെന്റ്സ് സൈന പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ അര്ജുന് രവീന്ദ്രന് ആഷിക് ബാവ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘മധുരം ജീവാമൃതബിന്ദു ‘എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന് സിദ്ദിഖാണ്. മണിയറയിലെ അശോകന്, നിഴല്‍, അനുഗ്രഹീതന്‍ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: