തിരുവനന്തപുരം: പ്ലസ് വണ്‍ അലോട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ്
പ്രസിദ്ധീകരിച്ചപ്പോള്‍ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുകയുണ്ടായി.ഇതില്‍ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലുംഅപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു .
പ്രവേശനം നല്‍കേണ്ട യഥാര്‍ത്ഥ അപേക്ഷകര്‍ 4,25,730 മാത്രമാണ്. അപേക്ഷിച്ച എല്ലാപേരും പ്ലസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍ ആകെ 1,56,193 അപേക്ഷകര്‍ക്കാണ് പ്രവേശനം ഇനി ഉറപ്പാക്കേണ്ടി വരുന്നത്.
ഒന്നാം അലോട്ട്മെന്റില്‍ 2,01,489 പേര് പ്രവേശനം നേടുകയുണ്ടായി. രണ്ടാമത്തെ അലോട്ട്മെന്റില്‍ 68,048 അപേക്ഷകര്‍ക്ക് പുതിയതായി അലോട്ട്മെന്റ് ലഭിക്കുകയുണ്ടായി. ആകെ 2,69,537 പേര് പ്രവേശനം നേടി.
എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്മെന്റ്,എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനം, അണ് എയിഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബര്‍ 7 മുതല്‍ ആരംഭിക്കുകയുള്ളു. ഇത്തരത്തില്‍ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോര്‍ട്സ് ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോള്‍ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകള്‍ ലഭ്യമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: