ചെന്നൈ: ധോണി ഐപിഎല്ലില്‍ തുടരുമോയെന്ന ചോദ്യം കഴിഞ്ഞ സീസണ് മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. പല മുന്‍താരങ്ങളും കളക്കിടെ കമന്ററിയില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്തതുമാണ്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് ധോണി തന്നെ കഴിഞ്ഞ ദിവസം വിരാമമിട്ടു. അടുത്ത സീസണിലും കളിക്കും, ചെന്നൈയില്‍ നിന്നു തന്നെ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും ധോണി പറഞ്ഞു.
നിലവില്‍ മോശം ഫോമിലായ ധോണി അടുത്ത സീസണില്‍ കളിക്കില്ലെന്നായിരുന്നു സൂചന. സീസണില്‍ 13 മത്സരങ്ങളോളം കളിച്ച ധോണിക്ക് ഇതുവരെ മികച്ച പ്രകടനം നടത്താനായിട്ടില്ല. എന്നാല്‍ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പ്ലേഓഫിന് യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: