മുംബൈ: ഐപിഎല്ലില്‍ പുതിയ ടീമുകള്‍ക്ക് അവസരം നല്കാന് ബിസിസിഐ തയാറാകുമ്പോള്‍ ടീമിനെ സ്വന്തമാക്കാന്‍ വന്‍ തുക വേണ്ടിവന്നേക്കുമെന്ന് സൂചന. ഒരു ടീമിന് ചുരുങ്ങിയത് മൂവായിരം മുതല്‍ നാലായിരം കോടി വരെയാകുമെന്നാണ് വിലയിരുത്തല്‍. ടീമിനെ സ്വന്തമാക്കാനായി നിരവധി ഫ്രാഞ്ചൈസികള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. ടീമിന് 3500 കോടിയിലധികം വരുമെന്ന് കിങ്സ് ഇലവന് പഞ്ചാബ് സഹ ഉടമ നെസ് വാഡിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലേലത്തുകയുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് രണ്ടായിരം കോടിയാണ്. എന്നാല്‍ ഇത് ഇരട്ടിയിലേക്കെത്തിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പുതിയ ടീമുകള്‍ എത്തുമ്പോള്‍ ലീഗിന്റെ സ്വഭാവം മാറും. കൂടുതല്‍ ആകര്‍ഷകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: