ആര്.കെ. സിംഗ്
കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി
കാര്‍ബണ്‍ഡൈഓക്സൈഡ് ഉള്‍പ്പെടെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം മൂലമുണ്ടാകുന്ന ആഗോളതാപനത്തെ , ഇന്ന് ലോകം ആശങ്കയോടെയാണ് കാണുന്നത്. അന്താരാഷ്ട്രതലത്തില്‍, ശുദ്ധമായ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുന്നു . പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ , 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സ്ഥാപിത ഊര്‍ജ്ജ ശേഷിയുടെ 40%വും ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നന്നായിരിക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കി. അതോടൊപ്പം 2022 അവസാനത്തോടെ 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി സ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു ഇത് 2014 ല്‍ ഉണ്ടായിരുന്ന പുനരുപയോഗ ഊര്‍ജ്ജ ശേഷിയുടെ ഏതാണ്ട് 5 മടങ്ങ് കൂടുതലാണ്. ആ ലക്ഷ്യത്തിലേക്ക് നാം നീങ്ങി കൊണ്ടിരിക്കുകയാണ്. ഇന്ന് നമ്മുടെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 147 ഏണ ആണ് (ജലവൈദ്യുതി ഉള്‍പ്പെടെ).നിര്‍മാണ ഘട്ടത്തിലുള്ള 63 ഏണ ശേഷിയടക്കം ആകെ 210 ഏണ ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നു . പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപത്തിനുള്ള ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായിഇന്ത്യയെ ആഗോള കമ്പനിയായ ബ്ലൂംബെര്‍ഗ് നിര്‍ണയിച്ചിട്ടുണ്ട് .
ഞങ്ങള്‍ നൂതനാശയങ്ങളുടെ പാതയിലാണ്. സൗര വാത ഊര്‍ജ്ജ സങ്കരം ഞങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. 24 മണിക്കൂറും ഹരിത ഊര്‍ജം പ്രദാനം ചെയ്യുന്നതിനും, ഉപഭോഗം പാരമ്യത്തിലെത്തുന്ന അവസരത്തില്‍ ഹരിത ഊര്‍ജ്ജം ലഭ്യമാക്കുന്നതിനുമായി ഞങ്ങള്‍ ഇതിനകം വിജയകരമായ ലേലം നടത്തിയിട്ടുണ്ട് . 1000 ങണഒ ബാറ്ററി സംഭരണ ശേഷിക്കായി ഉടന്‍ ലേലം നടത്തും. ഇത് ലോകത്തിലെ ഏറ്റവും വലിയ സ്ഥാപിത സംഭരണ ??ശേഷിയുടെ 2മ്മ മടങ്ങ് ആണ്. 14000 ങണഒ സംഭരണ ശേഷിയോടെ 10000 മെഗാവാട്ട് പുനരുപയോഗഊര്‍ജ്ജ പാര്‍ക്ക് ലഡാക്കില്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പാരീസിലെ കാലാവസ്ഥ ഉച്ചകോടിയില്‍, കാര്‍ബണ്‍ ബഹിര്‍ഗമന തീവ്രത 2005 നേക്കാള്‍ 33% കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കി. ഞങ്ങള്‍ ഇത് സാധ്യമാക്കാനുള്ള പരിശ്രമത്തിലാണ്. 2015 മുതല്‍ എല്‍ ഇ ഡി പ്രോഗ്രാമിന്കീ ഴില്‍, 1.15 ബില്യണ്‍ എല്‍ഇഡി ബള്‍ബുകള്‍ വിറ്റു. ഇത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമന ത്തില്‍ പ്രതിവര്‍ഷം 171 ദശലക്ഷം ടണ്‍ കുറയ്ക്കാന്‍ ഇടയാക്കി. വ്യവസായ മേഖല ക്കായുള്ള ഊര്‍ജ്ജ ക്ഷമതാ പദ്ധതിയായ പി എ ടി (ജലൃളീൃാ അരവശല്ല & ഠൃമറല) വഴി, 2020ഓടെ പ്രതിവര്‍ഷം 86 ദശലക്ഷം ടണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2019 ഓടെ ഇതിനകം 28%മലിനീകരണ തീവ്രത കുറയ്ക്കാന്‍ നമുക്ക് സാധിച്ചു
ഭൂമി, ഗ്രിഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ യൂട്ടിലിറ്റി സ്കെയില്‍ സോളാര്‍ പാര്‍ക്കുകള്‍ വഴി നിര്‍മ്മാതാക്കള്‍ക്ക് ഒരു ‘പ്ലഗ്ആന്‍ഡ്പ്ലേ’ മാതൃകയില്‍ വാഗ്ദാനം ചെയ്യുന്നത് , അനിശ്ചിതത്വങ്ങള്‍ കുറയ്ക്കുന്നതിനും പ്രോജക്ട് കമ്മീഷന് ചെയ്യുന്ന സമയപരിധി ചുരുക്കുന്നതിനും സഹായിച്ചു. 2015 മുതല്‍, 15 സംസ്ഥാനങ്ങളിലായി, മൊത്തം 37.7 ഏണ ശേഷിയുള്ള 47 സോളാര്‍ പാര്‍ക്കുകള്‍ ഗവണ്മെന്റ് അനുവദിച്ചിട്ടുണ്ട്. കര്‍ണാടകയിലെ 2 ഏണ ശേഷിയുള്ള പവഗഡ, ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുകളില്‍ ഒന്നാണ്.
2019 മാര്‍ച്ചില്‍ ആരംഭിച്ച പി എം കുസും പദ്ധതി , കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള തരിശ് / ചതുപ്പുനിലത്തില്‍ സോളാര്‍ പ്ലാന്റുകള്‍ വഴി ഏകദേശം 31 ഏണ ശേഷി കൈവരിക്കാന്‍ ലക്ഷ്യമിടുന്നു; 2 ദശലക്ഷം ഡീസല്‍ പമ്പുകള്‍ക്ക് പകരം സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുക, ആഭ്യന്തരമായി നിര്‍മ്മിച്ച സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും ഉപയോഗിച്ച് പവര്‍ ഗ്രിഡ്മായി ബന്ധിപ്പിച്ച 1.5 ദശലക്ഷം കാര്‍ഷിക പമ്പുകളെ സൗരോര്‍ജ്ജത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പി എം കുസും പദ്ധതി , കര്‍ഷകര്‍ക്ക് ഊര്‍ജ്ജവും ജലസുരക്ഷയും നല്കുന്നു.കാര്‍ഷിക മേഖലയെ ഡീസല്‍ ഉപയോഗ വിമുക്തമാക്കുകയും അധിക സൗരോര്‍ജ്ജ വില്‍പ്പനയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രതിവര്‍ഷം ഏകദേശം 32 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനവും 1.4 ശതകോടി ലിറ്റര്‍ ഡീസലും ലാഭിക്കും.
നഗരങ്ങളുടെ കാര്യമെടുത്താല്‍, സോളാര്‍ സിറ്റി പദ്ധതി വഴി സംസ്ഥാനത്ത് ഒരു നഗരത്തില്‍ എങ്കിലും ആവശ്യമായ മുഴുവന്‍ വൈദ്യുതിയും പുനരുപയോഗിക്കാവുന്ന സ്രോതസ്സില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇതുവരെ 23 സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇത്തരത്തില്‍ സോളാര്‍ നഗരങ്ങളായി വികസിപ്പിക്കേണ്ട നഗരങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്.
ആഭ്യന്തര ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും
പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങളുടെ ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനും, സെല്‍സ്, വേഫറുകള്‍, ഇന്‍ഗോട്ടുകള്‍, പോളിസിലിക്കണ് തുടങ്ങിയവ ഉള്‍പ്പെടെ ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പിവി മൊഡ്യൂളുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് ഉല്പാദന അധിഷ്ഠിത കിഴിവ് 2021 ല്‍ ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി , 2021 ഓഗസ്റ്റ് 15 ന്, ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ദേശീയ ഹൈഡ്രജന്‍ മിഷന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 5.6 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടി) ഹൈഡ്രജന്‍ ഉത്പാദിപ്പിക്കപ്പെടുകയും വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ ഹൈഡ്രജന്റെ ഭൂരിഭാഗവും നിലവില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. 2030 ഓടെ ഹൈഡ്രജന്‍ വിപണി പ്രതിവര്‍ഷം 11ദശലക്ഷം മെട്രിക് ടണ്‍ എന്ന നിരക്കില്‍ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു ദശകത്തിനകം തന്നെ ഹരിത ഹൈഡ്രജന്റെ ഉപയോഗം ചെലവ് കുറഞ്ഞതാകുമെന്ന് സാങ്കേതിക സാമ്പത്തിക പ്രവണതകളെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു . ദീര്‍ഘദൂര ചരക്ക് ഗതാഗതം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളില്‍ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ കഴിയും. രാസവളങ്ങള്‍, പെട്രോകെമിക്കല്‍സ്, സ്റ്റീല്‍ തുടങ്ങിയ മേഖലകളിലെ ഫോസില്‍ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഫീഡ്സ്റ്റോക്കുകള്‍ മാറ്റിസ്ഥാപിക്കാനും ഇതിന് കഴിയും. ദേശീയ ഹൈഡ്രജന്‍ ഊര്‍ജ്ജ ദൗത്യവുമായി ബന്ധപ്പെട്ട കരട് രേഖ നവീന & പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. ഹരിത ഹൈഡ്രജന്റെ ദ്രുതഗതിയിലുള്ള സ്വീകാര്യതയ്ക്ക്, അതിന്റെ ചെലവ് കുറയ്ക്കുന്നതിനൊപ്പം തദ്ദേശീയമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് നയത്തിന്റെ വിശാലമായ കാഴ്ചപ്പാട്.
വളം, എണ്ണ ശുദ്ധീകരണം, പ്രകൃതിവാതകം തുടങ്ങിയ മേഖലകളില്‍ ഹരിത ഹൈഡ്രജന്‍ ഉപയോഗം നിര്‍ബന്ധമാക്കാന്‍ ആണ് പ്രാരംഭഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. കൂടാതെ ഇലക്ട്രോലൈസറുകളുടെ തദ്ദേശീയ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഹരിത ഹൈഡ്രജന്റെ ആവശ്യകത സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. ആവശ്യകതയും വിപണിയും സൃഷ്ടിക്കുക ; തദ്ദേശീയ ഉല്പാദന ശേഷി പ്രത്യേകിച്ച് ഇലക്ട്രോലൈസര്‍ വികസിപ്പിക്കുക ; നയവും നിയന്ത്രണ ചട്ടക്കൂടുകളും സ്ഥാപിക്കുക; ആവശ്യമായ അടിസ്ഥാനസൗകര്യ, വിതരണ സംവിധാനം സൃഷ്ടിക്കുക ,കൂടാതെ ഹരിത ഹൈഡ്രജനുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കാണ് ഹരിത ഹൈഡ്രജന്‍ ദൗത്യത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്
മതിയായ ഊര്‍ജ്ജ ലഭ്യത കൈവരിക്കാന്‍ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നതിന് ഇന്ത്യ, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് സ്ഥാപിച്ചു. 2030 ആകുമ്പോഴേക്കും ആഗോളതലത്തില്‍ 1000 ഏണ സൗരോര്‍ജ്ജ ശേഷി ലഭ്യമാക്കുന്നതിന് ഈ സഖ്യത്തില്‍ 98 അംഗരാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതിര്‍ത്തി ഭേദമില്ലാതെ സൗരോര്‍ജ്ജം വിതരണം ചെയ്യുന്നതിനുള്ള ആഗോള ഹരിത ഗ്രിഡ് എന്ന ആശയത്തിലൂന്നി ‘ഒരു സൂര്യന് ഒരു ലോകം ഒരു ഗ്രിഡ്’ 2018 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തു.
2018 ല്‍, യുഎന്‍ പരിസ്ഥിതി വിഭാഗം അതിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിയ്ക്ക് നല്കി ആദരിച്ചു. ആഗോള തലത്തിലെ പാരിസ്ഥിതിക നേതൃത്വം, ഐഎസ്എ യുടെ രൂപീകരണം, ഇന്ത്യയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഇല്ലാതാക്കാനുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ചുകൊണ്ട് നല്കിയ പുരസ്കാരത്തില്‍ അദ്ദേഹത്തെ ‘ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് ‘എന്നാണ് യു എന്‍ ഇ പി വിശേഷിപ്പിച്ചത്.
കാലാവസ്ഥാവ്യതിയാന ലഘൂകരണ നടപടികള്‍, ശുദ്ധ ഊര്‍ജ്ജത്തിനായി ഉള്ള പ്രവര്‍ത്തന പദ്ധതികള്‍ എന്നിവ മുന്‍നിര്‍ത്തി 2021ല്‍, ഊര്‍ജ്ജ പരിവര്‍ത്തനത്തിനുള്ള യുഎന്‍ ഗ്ലോബല്‍ ചാമ്പ്യനായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ഊര്‍ജ്ജ പരിവര്‍ത്തന രംഗത്ത് ലോകത്തിനു മാതൃകയായി ഇന്ത്യ എന്നും മുന്നിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: