കാന്‍ബറ: ഇന്ത്യയുടെ കൊവിഡ് വാക്സിന് കോവിഷീല്‍ഡിന് ഓസ്ട്രേലിയയുടെ അംഗീകാരവും. നവംബറില്‍ രാജ്യാന്തര വിമാന സര്‍വ്വീസ് ആരംഭിക്കുന്നതോടെ കോവിഷീല്‍ഡ് സ്വീകരിച്ച യാത്രക്കാരെ വാക്സിനേറ്റഡ് ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൊവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക് ഓസ്ട്രേലിയ അടുത്തമാസം വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം അടുത്തമാസം പിന്‍വലിക്കുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള നിരവധി ആളുകള്‍ക്ക് ആശ്വാസകരമാവും. ഈ വര്‍ഷാവസാനത്തോടെ വിദ്യാര്തത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് എത്താന്‍ ആകുമെന്ന് ഓസ്ട്രേലിയന്‍ ടൂറിസം മന്ത്രി ഡാന്‍ ടെഹാന് പഞ്ഞു.
ചൈനയുടെ വാക്സീന് സിനോവാക്കിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം നല്‍കിയിട്ടുണ്ട്. ആസ്ട്രസെനിക്ക വികസിപ്പിച്ചെടുത്ത വാക്സിന് കോവിഷീല്‍ഡ് എന്ന പേരിലാണ് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്നത്. 66 മില്യണ്‍ ഡോസ് വാക്സിന് ഇതുവരെ 100 ഓളം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: