കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഗുരുദ്വാരയില്‍ താലിബാൻ തീവ്രവാദികളുടെ അക്രമം. അവര്‍ കര്‍തേല്‍ പാര്‍വന്‍ ഗുരദ്വാര തകര്‍ത്തു.
ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തടങ്കലിലാക്കിയതായും റിപ്പോർട്ടുണ്ട്. അഫ്ഗാനിലെ പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. താലിബാന്‍ തീവ്രവാദികള്‍ കാര്‍തേല്‍ പര്‍വാന്‍ ഗുരദ്വാരയ്‌ക്കകത്ത് കയറിയതായി ഇന്ത്യന്‍ വേള്‍ഡ് ഫോറം അധ്യക്ഷന്‍ ഉറപ്പിച്ചിട്ടുണ്ട്. ‘കാബൂളിലെ ചില ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ എനിക്ക് കിട്ടിയിരുന്നു. ആയുധധാരികളായ ഒരു സംഘം (തിരിച്ചറിയാന്‍ കഴിയാത്ത) താലിബാന്‍ തീവ്രവാദികള്‍ കാബൂളിലെ കര്‍തേല്‍ പര്‍വാന്‍ ഗുരുദ്വാരയില്‍ കയറുകയും ചെയ്തു,’ -ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്‍റ് പുനീത് സിംഗ് ചന്ദോക് പറഞ്ഞു.
ആരാധനാലയത്തിലെ സിസിടിവി ക്യാമറകളും അക്രമികൾ അടിച്ചു തകർത്തു. “അവര്‍ ഗുരുദ്വാരയില്‍ ഉണ്ടായിരുന്ന സമുദായംഗങ്ങളെ മുഴുവന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. താലിബാന്‍ തീവ്രവാദികള്‍ സിസിടിവി ക്യാമറകള്‍ തകര്‍ത്തതായും ഗുരുദ്വാര തകര്‍ത്തയായും അറിഞ്ഞു,” പുനീത് സിങ് ചന്ദോക് പറഞ്ഞു.
ആ പ്രദേശത്തെ ഗുരുദ്വാര അധികൃതര്‍ അവിടേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. നേരത്തെ അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പക്തിയ പ്രവിശ്യയിലെ നിഷാന്‍ സാഹിബിനെ താലിബാന്‍ തീവ്രവാദികള്‍ തല സാഹിബ് ഗുരുദ്വാരയില്‍ നിന്നും എടുത്തുമാറ്റിയ സംഭവവും ഈയിടെ നടന്നിരുന്നു. ഈ ഗുരുദ്വാര പക്തിയ പ്രവിശ്യയിലെ ചംകാനി പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. പണ്ട് ഗുരു നാനാക് സന്ദര്‍ശിച്ച ഗുരുദ്വാരയാണിത്.
രാജ്യത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കുമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുമെന്നും സ്ത്രീകളുടെ അധികാരം നിലനിര്‍ത്തുമെന്നും വാഗ്ദാനം ചെയ്താണ് താലിബാൻ ഭരണത്തിലേറിയത്. എന്നാല്‍ കോളെജുകളില്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാതെയും തൊഴിലിടങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കാതെയും ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ സമ്മതിക്കാതെയും എല്ലാ അര്‍ത്ഥത്തിലും താലിബാന്‍ അടിച്ചമര്‍ത്തുകയാണ്. പഷ്തൂണ്‍ ഒഴികെയുള്ള വംശജരെ പീഢിപ്പിക്കുന്നതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: