കൊച്ചി: സംവിധായകന് മേജര്‍ രവിയുടെ സഹോദരനും നടനുമായി കണ്ണന് പട്ടാമ്പി എന്ന എ.കെ.രാജേന്ദ്രന് പാലക്കാട് പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കി. പട്ടാമ്പിയിലെ വനിത ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകയും നല്കിയ പരാതിയെ തുടര്‍ന്ന് പട്ടാമ്പി പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കണ്ണന് ഹൈക്കോടതിയുടെ വിലക്ക് വന്നത്. പട്ടാമ്പിയിലെ വനിത ഡോക്ടറെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ചെന്ന പരാതിയിലാണ് കണ്ണന് എതിരെ വിലക്ക് വന്നത്. ഈ കേസില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കണ്ണന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണന്റെ ജാമ്യഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറഞ്ഞേക്കും.പല തവണ താല്കാലിക ജാമ്യം കോടതി കണ്ണന് നിഷേധിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാണിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.
ജാമ്യഹര്‍ജിയില്‍ വിധി വരുന്നത് വരെ പ്രതിയായ കണ്ണനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. വനിത ഡോക്ടര്‍ തന്നെ മൂന്നോളം കേസുകള്‍ കണ്ണന് എതിരെ നല്‍കിയിരുന്നു. നാല് വര്‍ഷം മുന്‍പു വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ താരം അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: