ലക്നൗ: ഐഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര അറസ്റ്റില്‍. 30 മണിക്കൂര്‍ കസ്റ്റഡിക്കു ശേഷമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 144 വകുപ്പ് ലംഘിച്ചതിനും സമാധാനം തകര്‍ക്കുന്നതിനും മറ്റ് വകുപ്പുകള്‍ പ്രകാരവും യുപി പോലീസ് എഫ്ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉടന്‍ തന്നെ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രിയങ്ക കസ്റ്റഡിയില്‍ കഴിയുന്ന ലക്നൗവിലെ വീട് താത്കാലിക ജയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഒരു സംഘത്തിനൊപ്പം പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചതിനാണ് പ്രിയങ്ക കസ്റ്റഡിയിലായത്. സമാധാനം ലംഘിച്ചതിന് പ്രിയങ്കയെ കൂടാതെ ദീപേന്ദ്ര ഹൂഡ, അജയ് കുമാര്‍ ലല്ലു എന്നിവരുള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഹര്‍ഗാവ് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: