തിരുവനന്തപുരം: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രത്തിനെതിരേ എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരില് ഒരാള്‍ പൊട്ടിക്കരയുന്നതിന്റെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയ മുഖചിത്രത്തിന് എതിരെയാണ് ഇവരുടെ ആരാധകരും ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വിമര്‍ശനുമായി രംഗത്തുവന്നിരിക്കുന്നത്.
ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ രൂപമാറ്റം വരുത്തിയ വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്. ‘അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഒത്തിരി യുട്യൂബ് ഫോളോവേഴ്സ് കയ്യിലുണ്ടെന്ന അഹങ്കാരമൊക്കെ കാണിച്ചെങ്കിലും നിയമം ലംഘിച്ചതിന് പിഴയും ലൈസന്‍സ് റദ്ദാക്കലും ഒക്കെ ചെയ്യുന്നതിനുമപ്പുറം ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയില്‍, കവര്‍ പേജില്‍ തന്നെ ഇങ്ങനെ അടച്ചാക്ഷേപിക്കാന്‍ മാത്രം എന്ത് പാതകമാണ് ഇവര്‍ ചെയ്യ്തത്? രാഷ്ട്രീയം മറയാക്കി സ്വര്‍ണ്ണക്കടത്തും കൊട്ടേഷനുമായി വിലസുന്ന ചെറുപ്പക്കാരോളം അരാഷ്ട്രീയവാദികളാണോ ഇവര്‍? സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ ക്രിമിനലുകളുടെ ചിത്രമായിരുന്നു അങ്ങനെയെങ്കില്‍ ഡി.വൈ.എഫ്.ഐ കൊടുക്കേണ്ടി ഇരുന്നത്,’ എന്നാണ് പലരും സോഷ്യല്‍മീഡിയയില്‍ ഉന്നയിക്കുന്ന വിമര്‍ശനവും ചോദ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: