തിരുവനന്തപുരം: ആവശ്യപ്പെടുന്നവര്‍ക്കൊക്കെ റേഷ്യന്‍ കാര്‍ഡ് നല്കാന് ഉത്തരവ്. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തുന്ന സമ്മത പത്രം നല്കിയാല് കാര്‍ഡ് അനുവദിക്കാമെന്ന് വ്യക്തമാക്കി പൊതു വിതരണ ഡയറക്ടര്‍ ഉത്തരവിറക്കി. നേരത്തെ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് കാര്‍ഡ് കിട്ടണണെങ്കില്‍ സാധുമായ വാടക കരാറും കെട്ടിട ഉടമയുടെ സമ്മത പത്രവും ആവശ്യമായിരുന്നു. ഇനി മുതല്‍ രണ്ടിന്റേയും ആവശ്യമില്ല. അപേക്ഷന് തനിക്ക് കാര്‍ഡ് ആവശ്യമാണെന്ന അപേക്ഷ നല്കിയാല് മാത്രം മതി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി താമസിക്കുന്ന തൊഴിലാളികള്‍ വ്യാപകമായി റേഷന്‍ കാര്‍ഡും പിന്നീട് തിരിച്ചറിയല്‍ കാര്‍ഡും സംഘടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉത്തരവിന് പ്രാധാന്യം ഏറെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: