ലഖ്‌നൗ: ലഖിംപൂരില്‍ നാല് കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖം നോക്കാതെ നടപടികളെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കും.
കര്‍ഷകസമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജി കേസന്വേഷിക്കും. കര്‍ഷകരുടെ ഭാഗത്ത് നിന്നാണ് ആദ്യം അക്രമമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചില ഗുണ്ടാസംഘങ്ങള്‍ അക്രമത്തിന് തുടക്കമിട്ടുവെന്നാണ് ആരോപണമുയരുന്നത്. എന്തായാലും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ യോഗിയ്‌ക്കൊപ്പം കര്‍ഷകസംഘടനയായ ബികെയു നേതാവ് രാകേഷ് ടികായത്തും പങ്കെടുത്തു. കര്‍ഷകരുമായി സമവായത്തിലെത്തിയതിന് ശേഷം മരിച്ച കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി.
കേന്ദ്രമന്ത്രിയായ ആശിഷ് മിശ്രയ്‌ക്കും മകനും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ലഖിംപൂര്‍ അതിക്രമത്തില്‍ നിന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മരിച്ച കര്‍ഷകരുടെ കുടുംബം സന്ദര്‍ശിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. എന്നാല്‍ ഇവരെ ജില്ലയിലേക്ക് കടത്തിവിടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ അറിയിച്ചു. അതേ സമയം കാര്‍ഷിക യുണിയനുകളുടെ നേതാക്കളെ സന്ദര്‍ശിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: