കോഴിക്കോട്: ബുദ്ധിശക്തിയില്‍ അല്‍ഭുതമായ മൂന്നര വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്. ഒരു മിനുട്ട് 51 സെക്കന്‍ഡില്‍ 38 ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞാണ് കോഴിക്കോട് വെള്ളിപറമ്പ് 6/2 ല്‍ കടയാപറമ്പത്ത് ബബീഷ്-രസ്ന ദമ്പതികളുടെ മകന് ഇഷാന് ബബീഷ് അംഗീകാരം നേടിയത്. ആഴ്ചയിലെ ദിവസങ്ങള്‍, മാസങ്ങള്‍, എണ്ണല്‍ സംഖ്യകള്‍, പൊതു വിജ്ഞാനം (104 ചോദ്യങ്ങള്‍), ഇംഗ്ലീഷ് അക്ഷരമാല, തെരഞ്ഞെടുത്ത സ്വരാക്ഷരങ്ങള്‍, 31 ഇന്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഏറ്റവും ചുരുങ്ങിയ സമയത്തില്‍ ഇഷാന് ഓര്‍ത്തു പറഞ്ഞത്.
ശരീരത്തിലെ 39 ഭാഗങ്ങളെ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തുന്നതും ഈ മിടുക്കന് അനായാസമാണ്. മലയാളം വാക്കുകളുടെ ഇംഗ്ലീഷും (141 വാക്കുകള്‍), മൃഗങ്ങള്‍ (35), പക്ഷികള്‍ (13), പഴങ്ങള്‍ (10), പച്ചക്കറികള്‍ (15), വര്‍ണ്ണങ്ങള്‍ (8) തുടങ്ങിയവയും ഈ കുഞ്ഞു മനസ്സില്‍ മിന്നിത്തെളിയുന്നത് ഞൊടിയിടയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: