ഷാര്‍ജ: ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ആറ് റണ്‍സിനാണ് ബെംഗളൂരു വിജയം നേടിയത്. ഇതോടെ ബെംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചു. സ്കോര്‍: ബെംഗളൂര്: 164/7. പഞ്ചാബ്: 158/6.
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് മികച്ച തുടക്കമാണ് കിട്ടിയത്. വിരാട് കോഹ്ലി (25), ദേവദത്ത് പടിക്കല്‍ (40) എന്നിവര്‍ അതിവേഗം സ്കോര്‍ നേടി. ആദ്യ വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. സ്ഥാനക്കയറ്റം കിട്ടിയ ഡാന്‍ ക്രിസ്റ്റിയന്‍ തിളങ്ങാനായില്ല. ആദ്യ പന്തില്‍ തന്നെ പുറത്തായി. ഗ്ലെന്‍ മാക്സ്വെല്ലും എ.ബി. ഡിവില്ലിയേഴ്സും തകര്‍ത്തടിച്ചതോടെയാണ് ബെംഗളൂരു സ്കോര്‍ മുന്നോട്ട് നീങ്ങിയത്. അര്‍ധ സെഞ്ചുറി നേടിയ മാക്സ്വെല് (57) നാല് സിക്സുകള്‍ പറത്തി. ഡിവില്ലിയേഴ്സ് 23 റണ്‍സുമായി ഒപ്പം നിന്നു. മുഹമ്മദ് ഷാമിയും മോയിസസ് ഹെന്റിക്വസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനും തകര്‍പ്പന്‍ തുടക്കം കിട്ടി. കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും സ്കോര്‍ അതിവേഗം ഉയര്‍ത്തി. അര്‍ധസെഞ്ചുറി തികച്ച മായങ്ക് 57 റണ്‍സ് നേടി. രാഹുല്‍ 39 റണ്‍സ് നേടി. മധ്യനിരയില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനാകാതെ പോയതാണ് പഞ്ചാബിന് തിരിച്ചടിയായത്. നിക്കോളാസ് പൂരാന് മൂന്ന് റണ്‍സിനും സര്‍ഫറാസ് ഖാന് പൂജ്യത്തിനും പുറത്തായി. എയ്ദന്‍ മാര്‍ക്രം (20) മാത്രം പിടിച്ചുനിന്നു. ബെംഗളൂരുവിനായി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: