കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാനമത്സരം. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മമത ബാനര്‍ജി 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
മമതയ്‌ക്ക് 84,709വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന് 26,320വോട്ടും ലഭിച്ചു. എന്നാല്‍, മുന്‍ ഭരണകക്ഷിയായ സിപിഎം സ്ഥാനാര്‍ത്തി ശ്രീജിബ് ബിശ്വാസിന് 4,201വോട്ടുമാത്രമെ ലഭിച്ചുള്ളൂ. നോട്ടയുമായിട്ടായിരുന്നു സിപിഎമ്മിന്റെ മത്സരം. തെരഞ്ഞെടുപ്പില്‍ നോട്ടയ്‌ക്ക് 1450 വോട്ടുകളാണ് ലഭിച്ചത്.
മണ്ഡലത്തെ ആകെ വോട്ടുകളുടെ 3.56 വോട്ടുശതമാനം മാത്രമെ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേടാനായുള്ളൂ. ഇതോടെയാണ് സിപിഎമ്മിന് കെട്ടിവെച്ച കാശു നഷ്ടപ്പെട്ടത്. പോള്‍ ചെയ്ത വോട്ടുകളുടെ ആറിലൊന്നില്‍ കൂടുതല്‍ നേടാന്‍ സിപിഎമ്മിന് കഴിയാത്തത് വലിയ തിരിച്ചടിയാണെന്ന് പാര്‍ട്ടി വിലയിരുത്തി. മണ്ഡലത്തിലെ 22.29 ശതമാനം വോട്ടുകളാണ് ബിജെപിയ്‌ക്ക് ലഭിച്ചത്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 25,301 ലേക്ക് ഭൂരിപക്ഷത്തില്‍ ജയിച്ച ഭവാനിപൂരില്‍ 2021ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്തിസുവേന്ദു അധികാരി മമതയെ തറപറ്റിച്ചിരുന്നു. തരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിയോട് 2000 ത്തിന് അടുത്ത് വോട്ടുകള്‍ക്കാണ് മമമ പരാജയപ്പെട്ടത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതയ്‌ക്ക് വിജയം അനിവാര്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: