കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ പള്ളിയുടെ പ്രവേശനകവാടത്തില്‍ നടന്ന സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി താലിബാന് വക്താവ്.
കാബൂളിലെ ഈദ്ഗാ പള്ളിയെ ലാക്കാക്കിയായിരുന്നു ബോംബാക്രമണം. താലിബാന് വക്താവ് സബീബുള്ള മുജാഹിദിന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായി ചില ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്.
ആരും ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാന് താലിബാന് ഏറ്റെടുത്ത ശേഷം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ താലിബാനെതിരായ ആക്രമണം കൂടിവരികയാണ്. ഭാവിയില്‍ ഈ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മില്‍ ആധിപത്യത്തിനായുള്ള പോരാട്ടം നടക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തമായ സാന്നിധ്യമുണ്ട്. താലിബാനെ അവര്‍ എതിരാളിയായാണ് കാണുന്നത്. ജലാലബാദില് നിരവധി പേര് കൊല്ലപ്പെട്ട ആക്രമണമുള്‍പ്പെടെ നിരവധി ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് നടത്തി. അമേരിക്കയുള്‍പ്പെടെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കുന്ന സമയത്ത് കാബൂളിലും ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: