ന്യൂദല്‍ഹി: സപ്തംബറില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക പാദത്തിലെ (ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലം) കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന. ഇത് ഏകദേശം 10100 കോടി ഡോളര്‍ കവിഞ്ഞതായി വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഇതാദ്യമായാണ് ഒരു സാമ്പത്തിക പാദത്തില്‍ (ത്രൈമാസ കാലയളവ്) കയറ്റുമതി 10000 കോടി ഡോളര്‍ കവിയുന്നത്. സപ്തംബര്‍മാസത്തെ മാത്രം കയറ്റുമതി 3300.44 കോടി ഡോളരില്‍ എത്തിയിരുന്നു. ആഗസ്ത് മാസത്തില്‍ ഇത് 3300.28 കോടി ഡോളര്‍ ആയിരുന്നുവെങ്കില്‍ ജൂലായ് മാസത്തില്‍ മാത്രം 3500.17 കോടി ഡോളര്‍ കയറ്റുമതി രേഖപ്പെടുത്തി. ഈ മൂന്ന് മാസങ്ങളിലെയും കണക്ക് ഒന്നിച്ചെടുത്താല്‍ ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള ത്രൈമാസ കയറ്റുമതി 10100.89 കോടി ഡോളറാണ്.
2021 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള ആറ്മാസക്കാലത്തെ രത്‌നേതര, പെട്രോളിയമിതര, ആഭരണ കയറ്റുമതി 14900.84 കോടി ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയ കയറ്റുമതിയേക്കാള്‍ 42.82 ശതമാനം അധികമാണ്. പ്രധാനപ്പെട്ട 10 ചരക്കുകളുടെ വിഭാഗത്തില്‍പ്പെട്ടവയാണ് കയറ്റുതിയുടെ 80 ശതമാനം കയ്യടക്കിയിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളിലെ കയറ്റുമതി കണക്ക് എടുത്താല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 19700 കോടി ഡോളറില്‍ എത്തി. ഈ സാമ്പത്തിക വര്‍ഷം(2021-22) 40000 കോടി ഡോളര്‍ കയറ്റുമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: