ന്യൂദല്‍ഹി : കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വാഭാവിക നീതിയുടെയും മൗലിക അവകാശങ്ങളുടെയും ലംഘനമാണ്. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും കോവിഡ് പരിശോധനാഫലം വേണമെന്ന നിബന്ധന റദ്ദാക്കണം. കര്‍ണ്ണാടക സര്‍ക്കാരിന്റെ ഈ നിബന്ധനയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി പേര്‍ ജോലി, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എന്നും മംഗലാപുരം ഉള്‍പ്പടെയുള്ള ദക്ഷിണ കന്നഡയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരാണ്. അതിനാല്‍ തന്നെ എല്ലാ മൂന്ന് ദിവസത്തിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
കേന്ദ്രത്തിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു. ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. അതിനാല്‍ ഉത്തരവില്‍ നിന്നും വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ അഷറഫ് നേരത്തെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നെങ്കിലും കോടതി അത് തള്ളി. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയം അല്ലെന്ന് ചുണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: