ശാസ്താംകോട്ട: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ താലൂക്ക് ആശുപത്രി പട്ടികയില്‍ ഇടംപിടിക്കാതെ ശാസ്താംകോട്ട സര്‍ക്കാര്‍ ആശുപത്രി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിയ പുതിയ സ്റ്റാഫ്പാറ്റേണില്‍ കമ്യൂണിറ്റി സെന്റര്‍ പട്ടികയിലാണ് ആശുപത്രിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍ ആരോഗ്യവകുപ്പ് സ്റ്റാഫ് പാറ്റേണ്‍ പുന:ക്രമീകരിച്ചു. സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. എന്നാല്‍ ഈ പട്ടികയില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മാത്രമില്ല.
ഇതിന് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം വിചിത്രമാണ്. താലൂക്ക് ആശുപത്രി എന്നാണ് പേരെങ്കിലും ആ പദവിയില്‍ ഉണ്ടാകേണ്ട അടിസ്ഥാന സൗകര്യം ശാസ്താംകോട്ട ആശുപത്രിക്കില്ല. സര്‍ക്കാര്‍ രേഖയില്‍ താലൂക്ക് ആസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രി എന്നാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്ന പദവിയാണിപ്പോഴും.
20 ഓളം ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍ വരെ ജില്ലയിലെ മറ്റു താലൂക്ക് ആശുപത്രികളില്‍ ഉള്ളപ്പോള്‍ ശാസ്താംകോട്ടയില്‍ ഏഴു പേര്‍ മാത്രം. ഒമ്പതു ഹെഡ് നഴ്‌സുമാര്‍ മറ്റ് ആശുപത്രിയില്‍ ഉള്ളപ്പോള്‍ ഇവിടെ മൂന്ന് പേരാണുള്ളത്.
ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഐ സി യു സൗകര്യമോ കാര്യക്ഷമമായ കിടത്തി ചികിത്സാ സംവിധാനമോ ഇല്ല. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ അനാസ്ഥയാണ് ആശുപത്രിയുടെ ദു:രവസ്ഥയ്‌ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: