ബാലുശ്ശേരി (കോഴിക്കോട്): സ്കൂളില്‍ നിന്നുള്ള വിനോദയാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ബാലുശ്ശേരി മണ്ണാംപൊയില്‍ തരിപ്പാക്കുനി മലയില്‍ ഷിന്‍ജു (46) വിനെയാണ് കൊയിലാണ്ടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
വയനാട് വിനോദയാത്രക്കിടെ ബസിലായിരുന്നു പീഡനം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമെ രക്ഷിതാക്കളും വിനോദയാത്രയില്‍ പങ്കെടുത്തിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.
2018 ല്‍ ബാലുശേരി സി.ഐ സുഷീര്‍, എസ്.ഐ കെ.സി പൃഥ്വീരാജ്, വി. റിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി. ജെതിന്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: