ജയ്പുര്‍: രാജ്യത്തെ എല്ലാ ജില്ലകളിലും ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ഒരു മെഡിക്കല്‍ കോളേജോ, ഗവേഷണ സ്ഥാപനമോ ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിലും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇക്കാര്യത്തിനായി ആയുര്‍വേദവും യോഗയും പ്രോത്സാഹിപ്പിക്കും. കൊവിഡ് മഹാമാരിയുടെ കാലത്ത് ഇത്തരം ചികില്‍സാ, പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞതാണ്. മഹാമാരി പല പുതിയ പാഠങ്ങളും നമ്മെ പഠിപ്പിച്ചു. ആരോഗ്യ പരിപാലന സൗകര്യങ്ങളുടെ ശൃംഖല രാജ്യമെങ്ങും വ്യാപിപ്പിക്കും-നരേന്ദ്ര മോദി പറഞ്ഞു.
രാജസ്ഥാനില്‍ നാല് മെഡിക്കല്‍ കോളജുകളുടെ ശിലാസ്ഥാപനവും മെഡിക്കല്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെര്‍ച്വലായി നിര്‍വഹികയായിരുന്നു അദ്ദേഹം. ആറു വര്‍ഷത്തിനിടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറിധികം മെഡിക്കല്‍ കോളജുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. കൂടുതല്‍ മെഡിക്കല്‍ കോളജുകളുടെ നിര്‍മാണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
20 വര്‍ഷം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മെഡിക്കല്‍ അടിസഥാനസൗകര്യം, മെഡിക്കല്‍ വിദ്യാഭ്യാസം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയില്‍ നിരവധി വെല്ലുവിളികള്‍ തന്റെ മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ വെല്ലുവിളികള്‍ സ്വീകരിച്ച് കൂട്ടായ പരിശ്രമത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിച്ചു. സ്വച്ഛ് ഭാരത് അഭിയാന്‍ മുതല്‍ ആയുഷ്മാന്‍ ഭാരത് വരെ (ഇപ്പോള്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ വരെ) നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: