സാവോപോളോ: ബ്രസീലിന്റെ ഇതിഹാസ താരം പെലെ ആശുപത്രി വിട്ടു. ട്യൂമര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി നിയന്ത്രണവിധേയമാണെന്നും കീമോതെറാപ്പി നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നേരത്തെ മക്കള്‍ക്കൊപ്പം ചീട്ട് കളിക്കുന്നതിന്റെയും മറ്റ് കളികളില്‍ ഏര്‍പ്പെടുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറെ നാളായി ആരോഗ്യ കാരണങ്ങളാല്‍ പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു പെലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: