തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്ന വേളയില്‍ കൊവിഡ് പ്രതിരോധത്തിന് കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധമരുന്ന് നല്‍കുന്നതിനെതിരെ എതിര്‍പ്പുമായി ഐഎംഎ.
കൊച്ചുകുട്ടികളില്‍ അശാസ്ത്രീയമായ രോഗപ്രതിരോധ രീതികള്‍ ഉപയോഗിക്കുന്നത് കടുത്ത ഗുരുതരാവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയായും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആഴ്സനിക് ആല്‍ബം എന്ന മരുന്ന് നല്കാന് തീരുമാനിച്ചത് ശാസ്ത്ര സമൂഹത്തിലാകെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: