തിരുവനന്തപുരം: നവോത്ഥാനത്തിന് ഊന്നല്‍ നല്‍കിയായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെകട്ടറി ഭാര്‍ഗ്ഗവറാം. സ്വാമി സത്യാനന്ദ സരസ്വതി ജയന്തിയോട് അനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കേസരി ഹാളില്‍ നടന്ന സദ്ഭാവന സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത ഭേദമന്യേ എല്ലാപേര്‍ക്കും വേദം പഠിക്കുന്നതിനായി വേദ മണ്ഡപം തന്നെ സ്വാമി സ്ഥാപിച്ചു. വനിതകള്‍ക്ക് പൂജാധികര്‍മ്മങ്ങള്‍ നടത്തുന്നതിനു വരെ സ്വാമി അവസരം ഒരുക്കി. നവോത്ഥാനത്തിന് ഉദാത്ത മാതൃകയാണിത്. കേരള പുലയര്‍ മഹാസമാജത്തിന്റെ ആത്മിയ ആചാര്യനായിരുന്നു സ്വാമി. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഹൈന്ദവ മുദ്രാവാക്യം ജാതിയ്ക്ക് അതീതമായി ഒന്നിക്കലായിരുന്നു. ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോള്‍ ജാതികള്‍ തമ്മിലുള്ള എല്ലാം പ്രശ്നങ്ങളും ഇല്ലാതാകുന്നു. ഇത്തരത്തില്‍ നിരവധി സാമുദായിക സംഘടനകളെ ഒരുമിച്ചിരുത്തി ചര്‍ച്ചകള്‍ നടത്താന്‍ സ്വാമി അവസരം ഒരുക്കിയിരുന്നു. മതപരിവര്‍ത്തനത്തിന് എതിരെ ശക്തമായ നിലപാടെടുത്തു. പണം നല്‍കിയാലെ മതം മാറ്റിയ ഹിന്ദുവിന് തിരികെ വരാന്‍ സാധിക്കൂ എന്ന രീതിക്ക് അറുതി വരുത്തി. സ്വാമിയുടെ ഇടപെടലിലൂടെ ചെങ്കോട്ടുകോണം ആശ്രമത്തിന് മതം മാറി വരുന്നതിന് അംഗീകാര പത്രം നല്കാന് അനുമതി ലഭിച്ചു.
സ്വാമിയെ സ്മരിച്ചതു കൊണ്ട് മാത്രം കാര്യമില്ല. അദ്ദേഹം കൊണ്ടുവന്ന ആശയങ്ങള്‍ പൂര്‍ണതയിലേക്ക് എത്തിക്കുമ്പോഴാണ് സ്വാമിയുടെ ആശയങ്ങളും പൂര്‍ണ്ണതിയിലേക്ക് എത്തുന്നത്. ഹിന്ദുവാണോ എങ്കില്‍ സംരക്ഷിക്കണം അതാണ് വേണ്ടത്.സ്വാമിയെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം എത്രമാതം നമ്മള് പാഠമാക്കി എന്ന് നോക്കണമെന്നും സ്വാമി ഭാര്‍ഗ്ഗവറാം പറഞ്ഞു.
ഡോ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍ , സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി മോഹനകുമാരന്‍ നായര്‍, ബിജു, എന്‍.കെ.രത്നകുമാര്‍, ബി.എസ്.ജയ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: