ധാക്ക : റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കൂട്ടായ്മയായ അരകന്‍ റോഹിങ്ക്യ സൊസൈറ്റി ഫോര്‍ പീസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സിന്റെ ചെയര്‍മാനും സ്ഥാപകനുമായ മുഹമ്മദ് മുഹിബുല്ല (48) ബംഗ്ലാദേശില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രിയില്‍ നാലംഗ സംഘമെത്തി വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നെന്ന് യുഎന്‍ വക്താവും പ്രാദേശിക പോലീസും അറിയിച്ചു.
രാത്രിയില്‍ കുതുപലോംഗിലെ ഓഫീസിന് പുറത്ത് അഭയാര്‍ത്ഥി നേതാക്കളുമായി സംസാരിക്കവെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ക്യാമ്പിലെ എംഎസ്എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അജ്ഞാത സംഘം മൂന്ന് തവണ മുഹിബുല്ലക്ക് നേരെ വെടിയുതിര്‍ത്തതായി എആര്പിഎസ്ച്ച് വക്താവ് മുഹമ്മദ് നൗഖിം പറഞ്ഞു.
അതേസമയം അരകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിയാണ് മുഹിബുല്ലയെ വധിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. മുഹിബുല്ലയ്ക്ക് നേരെ വധഭീഷണി ഉണ്ടായിരുന്നു. രാജ്യത്തെ 34 റോഹിങ്ക്യന്‍ ക്യാമ്പുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സായുധസേനയെ വിന്യസിച്ചതായും പോലീസ് വക്താവ് റഫീഖുല്‍ ഇസ് ലാം അറിയിച്ചു.
2019ല്‍ റോഹിങ്ക്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് അന്നത്തെ യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപുമായി മുഹിബുല്ല കൂടിക്കാഴ്ച നടത്തിയിരുന്നു. 2017ലെ സൈനിക നടപടികളെ തുടര്‍ന്ന് 73000 രോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് മ്യന്മാര് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: