കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഒളിവില്‍ കഴിയാന്‍ സഹായിച്ചത് മോന്സന് മാവുങ്കലെന്ന് സൂചന. ലോക്ഡൗണില്‍ സംസ്ഥാനത്തെ റോഡുകളില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴാണ് സ്വപ്നയും സന്ദീപ് നായരും തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് കടന്നത്. ഇത് സംബന്ധിച്ച് പോലീസിന് വിവരവും ലഭിച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
മോന്സന് തനിക്കുള്ള ഉന്നതതല ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി സ്വപ്നയെ കൊച്ചിയില്‍ എത്തിച്ചതായാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്നും ഇതിലൂടെയാണ് അവര്‍ രക്ഷപ്പെട്ടതെന്നും നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നിരത്തുകളില്‍ രാവും പകലും തെരച്ചില്‍ നടത്തുന്നതിനിടെ സ്വപനയും സംഘവും കാറില്‍ ഒളിച്ചു കടക്കുന്നത്. ്വപ്നയും കൂട്ടരും കൊച്ചിയിലേക്ക് കടന്നെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ നഗരത്തില്‍ പേരിനൊരു പരിശോധന നടത്താന്‍ മാത്രമാണ് കൊച്ചി സിറ്റി പോലീസ് തയ്യാറായത്. ഇതിനിടെ ബെംഗളൂരുവില്‍ ഇവര്‍ എന്‍ഐഎയുടെ പിടിയിലായ വിവരം പുറത്തുവരികയായിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് പോലീസിന്റെ വഴിവിട്ട സഹായങ്ങള്‍ ലഭിച്ചതായി കണക്ക് കൂട്ടുന്നത്.
കൊച്ചിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഏറ്റവും സുരക്ഷിതമായി ഇവര്‍ക്ക് കഴിയാന്‍ സാധിക്കുന്ന താവളങ്ങളിലൊന്നാണ് മോന്‍സന്റെ വീട്. സുരക്ഷയ്ക്കായി നിരവധിയാളുകളെയാണ് മോന്സന് നിയമിച്ചിരിക്കുന്നത്. പുറത്തുനിന്ന് നോക്കുന്ന ആര്‍ക്കും മോന്‍സന്റെ വീട്ടില്‍ നിരീക്ഷണം നടത്താന്‍ കഴിയില്ല. പുറത്തെ കാഴ്ചകള്‍ അകത്തറിയാന്‍ നിരവധി ക്യാമറകള്‍ ഒരുക്കിയിട്ടുമുണ്ട്.
ഉന്നത ഇടപെടലുകളില്‍ ബീറ്റ് ബോക്സ് അടക്കം മോന്‍സന്റെ വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ സംശയം തോന്നിയാലും പൊലീസുകാര്‍ക്ക് ഇവിടേക്ക് കടന്നുവന്ന് പരിശോധന നടത്താനാവില്ല. ഇത് കൂടാതെ ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ ചേര്‍ത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവില്‍ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടായിരുന്നു. ചേര്‍ത്തല മോന്‍സന്റെ നാടായതിനാല്‍ത്തന്നെ ഒളിവില്‍ പാര്‍പ്പിച്ചതിന് പിന്നില്‍ മോന്‍സനാണെന്ന സംശയം ബലപ്പെടുകയാണ്.
അതിനിടെ മോന്‍സന്റെ കൊച്ചിയിലെ വീട്ടില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ശില്‍പ്പി സുരേഷിനൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താന്‍ നിര്‍മിച്ച വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ സുരേഷ് കാട്ടിക്കൊടുത്തു. അഞ്ച് വര്‍ഷം കൊണ്ടാണ് വിശ്വരൂപം നിര്‍മിച്ചതെന്ന് സുരേഷ് പറഞ്ഞു. നിര്‍മിച്ചപ്പോഴുള്ള ഫോട്ടോയും സുരേഷ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിന്നീട് പെയിന്റടിച്ച് മോന്സന് അത് മോടിപിടിപ്പിച്ചു. സുരേഷിന് പണം കൊടുക്കാനുണ്ടെന്ന് മോന്സന് സമ്മതിച്ചു.
അതേസമയം ഡിജിപി ലോക്നാഥ് ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് മോന്സന് മാവുങ്കല്‍. മ്യൂസിയത്തിലെ തെളിവെടുപ്പിനിടെയാണ് മോന്സന് ഇക്കാര്യം പറഞ്ഞത്. ബെഹ്റ മനോജ് എബ്രഹാമിനെയും കൂടെ കൂട്ടി. ഇരുവരെയും വഞ്ചിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്നും മോന്സന് പറഞ്ഞു.
ബെഹ്റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയില്‍ ആണ്. എസ്പി സുജിത് ദാസിന്റെ കല്യാണ തലേന്നാണ് താന്‍ ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്റയും മനോജും ഉള്ള ചിത്രം താന്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടിട്ടില്ല. ഡ്രൈവര്‍ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേ കുറിച്ച് പോലീസ് അന്വേഷിക്കണം. തന്റെ എഫ് ബി അക്കൗണ്ടും പരിശോധിക്കാമെന്നും മോന്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: