തിരുവന്തപുരം: ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ ഫലിച്ചില്ല, കേരളത്തെ കൈവിട്ട് വിദേശസഞ്ചാരികളും. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് എട്ടാം സ്ഥാനത്താണ് സംസ്ഥാനം. ടെമ്പിള്‍ ടൂറിസം മുന്നോട്ടുവെയ്ക്കുന്ന മഹാരാഷ്ട്ര, തമിഴ്നാട്, യുപി എന്നിവയുടെ അതിവേഗ വളര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശസഞ്ചാരികള്‍ എത്തിയത് മഹാരാഷ്ട്രയിലേക്കാണ്. 12,62 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് എത്തിയത്.
രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിലേക്ക് 12.28 ലക്ഷം പേരും, മൂന്നാം സ്ഥാനത്തുള്ള യുപിയിലേക്ക് 8.9 ലക്ഷം വിദേശ വിനോദ സഞ്ചാരികളുമാണ് എത്തിയത്. തമിഴ്നാടും യുപിയും ടെമ്പിള്‍ ടൂറിസത്തെ മുന്നോട്ട് വച്ചാണ് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിച്ചത്.
ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തിയിരുന്ന കേരളത്തിന് കഴിഞ്ഞ വര്‍ഷം കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളം ഇക്കുറി ആദ്യപത്തില്‍ പോലും ഇടം പിടിച്ചില്ല. 14.06 കോടി യാത്രക്കാരുമായി തമിഴ്നാടാണ് ഒന്നാമത്.
8.61 കോടി യാത്രക്കാരുമായി യുപി രണ്ടാമതും, കര്‍ണാടക 7.74 കോടി യാത്രക്കാരെ ആകര്‍ഷിച്ച് മൂന്നാം സ്ഥാനത്തേക്കും എത്തി. കേരളത്തിലേക്ക് ഏറ്റവുമധികം വിദേശനാണ്യം കൊണ്ടുവന്നിരുന്ന മേഖലയാണ് ടൂറിസം. വിദേശവിനോദ സഞ്ചാരികള്‍ സംസ്ഥാനത്തേക്ക് എത്താതിരിക്കുന്നത് കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: