ചെന്നൈ: സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച കേസില്‍ എഐഎഡിഎംകെ മുന്‍ മന്ത്രി ആര്. ഇന്ദിരാകുമാരിക്കും ഭര്‍ത്താവ് ബാബുവിനും അഞ്ചുവര്‍ഷം കഠിന തടവ്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കൂള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ തിരിമറി നടത്തിയ കുറ്റത്തിനാണ് അണ്ണാഡിഎംകെ മുന്‍ മന്ത്രി ആര്. ഇന്ദിരാകുമാരിക്കും ഭര്‍ത്താവ് ബാബുവിനും അഞ്ചുവര്‍ഷം തടവ്. 15.45 ലക്ഷം രൂപയാണ് ഇവര്‍ കൈക്കലാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റിട്ട ഐഎഎസ് ഉദ്യോഗസ്ഥന് ഷണ്മുഖത്തിനെ മൂന്നുവര്‍ഷം തടവിനും ശിക്ഷിച്ചു.
എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരായുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. 2004ല്‍ സിബിസിഐഡി രജിസ്റ്റര്‍ ചെയ്തതാണ് കേസ്. ഇന്ദിരാകുമാരിയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിലേക്ക് സര്‍ക്കാര്‍ ഫണ്ട് മാറ്റുകയായിരുന്നു. 1991 മുതല്‍ 96 വരെ ജയലളിത മന്തിസഭയില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരിന്നു ഇവര്‍. 2006ല്‍ ഇവര്‍ ഡിഎംകെയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: