തൃശ്ശൂര്‍: മോന്‍സന്റെ മ്യൂസിയത്തില്‍ പോയി ഇരുന്നും നിന്നും കിടന്നും ഫോട്ടോക്ക് പോസ് ചെയ്ത ഉന്നത പോലീസ് മേധാവികള്‍ ഗുരുതരമായ കൃത്യനിര്‍വ്വഹണ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്. ബി ഗോപാലകൃഷ്ണന്. മോന്‍സന്റെ പുരാവസ്തു സാമഗ്രഹികള്‍ സന്ദര്‍ശിക്കാനായി പോയ മുന്‍ ഡിജിപിയും ഇന്നത്തെ എഡിജിപിയും അവയ്ക്കൊക്കെ പെര്‍മിറ്റും ലൈസന്‍സും ഉണ്ടോയെന്ന് അന്വേഷിക്കണമായിരുന്നു. ഇതൊന്നും ചെയ്യാതെ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇടുമ്പോള്‍ തട്ടിപ്പ്കാരന് ലജിറ്റ മസി ഉണ്ടാക്കാന്‍ കൂട്ട് നിന്നു എന്ന് ഉറപ്പാണെന്നും ഗോപാലകൃഷ്ണന് ആരോപിച്ചു.
ഇത് ഒര്‍ജിനല്‍ അല്ലയെന്ന് ഈ പോലീസ് സംഘത്തിന് തോന്നിയിരുന്നങ്കില്‍ ഇവര്‍ മോന്‍സന്റെ തട്ടിപ്പിന് കൂട്ട് നിന്നൊ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഗോപാലകൃഷ്ണന് ആരോപിച്ചു. ഈ പോലീസ് സംഘം മോന്‍സന്റെ സഹായികളായി ഗുരുതരമായ കൃത്യവിലോപം നടത്തിയിരിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള പുരാവസ്തു നിയമം അറിയാത്തവരാണ് ഉന്നത പോലീസ് സംഘം എന്ന് കരുതിക്കൂടാ. മാത്രമല്ല 2018 ലും 19 ലും 20 ലും മോന്‍സനെതിരെ കിട്ടിയ എല്ലാ തെളിവുകളും പരവതാനിക്കടിയാല് തള്ളാനാണ് ഈ പോലീസ് സംഘം ശ്രമിച്ചതെന്നും അദേഹം ചൂണ്ടിക്കാട്ടി.
കേരള അഭ്യന്തര വകുപ്പ് ഈ തട്ടിപ്പ്ക്കരന് സഹായിയായ പ്രവര്‍ത്തിച്ചിരുന്നൊ എന്നും അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മന്ത്രാലയം എന്തു കൊണ്ട് ഇത്രയും നാള് മോന്സന് എതിരായ പരാതികളില്‍ നടപടി എടുത്തില്ല എന്നതും പൊതു സമൂഹത്തിന് അറിയേണ്ടതുണ്ട്. മോന്‍സന്റെ സഹായികളായ ഇന്നത്തെ ഉന്നത പോലീസ് മേധാവികളെ പ്രതി ചേര്‍ത്ത് കൃത്യനിര്‍വ്വഹണ ലംഘനത്തിനും തട്ടിപ്പിന് സഹായികളായി പ്രവര്‍ത്തിച്ചതിനും കേസ്സ് രജിസ്ടര്‍ ചെയ്യാന്‍ കേരളത്തിലെ ആഭ്യന്തര മന്ത്രാലയം തയ്യാറാകണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: