തിരുവനന്തപുരം: ഫ്ളവേള്സ് ടിവിക്കെതിരെ ആഞ്ഞടിച്ച് നടന് സന്തോഷ് പണ്ഡിറ്റ്. തന്നെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ഫ്ളവേള്സ് ചെയ്തതെന്ന് അദേഹം പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പങ്കെടുത്ത ഒരു ശ്രീകണ്ഠന് നായര്‍ ഷോ ഉണ്ടായിരുന്നു. അതില്‍ കൂട്ടം ചേര്‍ന്ന് ഒരു നൂറ് മിമിക്രിക്കാര് അറ്റാക്ക് ചെയ്തു. അതിന് ഞാന്‍ മറുപടി പറഞ്ഞതാണ്. അതിന്റെ ഒരു ഡവലപ്ഡ് വേര്‍ഷന്‍ ആണ് ഇപ്പോള്‍ ഉണ്ടായ വിവാദം. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ ഗസ്റ്റായി എത്തിയ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിനുള്ള മറുപടിയുമായിട്ടാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിപ്പിക്കുകയാണ് ഇത് പോലെത്തെ പരിപാടികളിലൂടെയെന്ന് സന്തോഷ് പണ്ഡിറ്റ് വീഡിയോയില വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റിന്റെ അച്ഛനും അമ്മയും കൊടുത്ത സംസ്കാരവും അവരുടെ അച്ഛനും അമ്മയും കൊടുത്ത സംസ്കാരവും ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. അത് ജനങ്ങളെ കൃത്യമായി കാണിച്ചു കൊടുക്കാന്‍ ഈ പരിപാടിയെ കൊണ്ട് സാധിച്ചുവെന്നും അദേഹം വ്യക്തമാക്കി. ഫ്ളവേള്സിന്റെ സ്റ്റാര്‍ മാജിക്ക് വേദിയില്‍ സംഭവിച്ചത് ഇതാണ്, ഇവരുടെ ഒരു പരിപാടിയില്‍ ഞാന്‍ അതിഥിയായിട്ട് പോകുന്നു.
അവിടെ എന്നെ പോലെ തന്നെ അതിഥിയായിട്ട് വന്ന പഴയ രണ്ട് നടിമാര്‍, ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച പ്രശ്തരായ രണ്ടു നടിമാര്‍ അവിടെ ഉണ്ടായിരുന്നു. ഇവര്‍ എന്റെ ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍’ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാട്ട് പാടിയപ്പോള്‍ ഗജിനി സിനിമയിലെ സുട്രും വിഴി ചൂടാതെ… എന്ന പാട്ട് ഇവര്‍ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി.
ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് ഇവര്‍ പറയുന്നു. ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും, അവര്‍ പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും. ഇവര്‍ പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആദ്യം ഞാന്‍ വിചാരിച്ചും ബൈ ചാന്‍സ് ആണെന്ന്, തുടര്‍ന്ന് വന്നപ്പോള്‍ എനിക്ക് തോന്നി ഇത് സ്ക്രിപ്റ്റഡ് ആവാം എന്ന്. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളില്‍ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇവര്‍ ഗെയിം കളിക്കുന്നതാണെന്ന് തോന്നി.
അതിന് ഞാന്‍ അവസാനമായി മറുപടി പറയുന്നുണ്ട്. നമുക്ക് ഏത് പാട്ടും ഒരു 72 രീതിയിലാണ് ചാര്‍ട്ട് ചെയ്യുന്നത്. പിന്നെ ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുകയാണ്. ഞാനൊരു മ്യൂസിക് ഇട്ടാല്‍ നിങ്ങള്‍ക്ക് ഒരു നൂറ് പാട്ട് പാടാന്‍ കഴിയും. അത് അടിച്ചു മാറ്റിയത് എന്നല്ല. എന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് തെളിയിക്കാന്‍ നിങ്ങള്‍ എന്റെ സിനിമയിലെ പാട്ടിന്റെ കരോക്ക ഇട്ട് ഗജിനിയിലെ പാട്ട് പാടുക. അത് പറ്റുകയാണെങ്കില്‍ ഓകെ അടിച്ചു മാറ്റിയതാണ് എന്ന് സമ്മതിക്കാം.
അല്ലാതെ വെറുതെ അനാവശ്യമായി ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ഇത് അവര്‍ക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്. പക്ഷെ എന്ത് ഫണ്‍ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്. വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതു പോലെ തന്നെ നിങ്ങളെ ഇങ്ങോട്ട് ഒരാള്‍ ബഹുമാനിക്കണമെങ്കില്‍ സ്നേഹിക്കണമെങ്കില് നിങ്ങള്‍ അങ്ങോട്ടും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണം. ഇതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പറ്റിയ എത്ര പേര് അറിയില്ല. ഇത് സ്ക്രിപ്റ്റഡ് പരിപാടിയല്ലായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വീഡിയോയിലൂടെ വ്യക്തമാക്കി. ഫ്ളവേഴ്സ് ചാനല്‍ യൂട്യൂബിലിട്ട പരിപാടിയുടെ എപ്പിസോഡിന് വന്‍ ഡിസ്ലൈക്കും കമന്റുകളില്‍ രൂക്ഷവിമര്ശനവുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: