കോഴിക്കോട്: അഞ്ജാത പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന വീട് സന്ദര്‍ശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്. കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവിന്റെ വീട്ടിലാണ് മന്ത്രിയെത്തിയത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി കുടുംബത്തെ ആശ്വസിപ്പിക്കുകയും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും പറഞ്ഞു. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിശദമായ പംനത്തിന് വിദഗ്ദര്‍ ഇന്നെത്തും.
വീടിനുള്ളില്‍ നടക്കുന്ന ‘മണിച്ചിത്രത്താഴി’ല്‍ പേടിച്ചരണ്ടിരിക്കയാണ് ബിജുവും കുടുംബവും. വീടിനുള്ളില്‍ എന്നും പേടിപ്പെടുത്തുന്ന ശബ്ദമാണ്. ആരോ നടക്കുന്നത് പോലെ. ചിലപ്പോള്‍ മുകള്‍ നിലയില്‍ നിന്ന്. ചിലപ്പോള്‍ ഭൂമിക്കടിയില്‍ നിന്ന്. വെള്ളം കുത്തിയൊലിക്കുന്ന ശബ്ദവുണ്ട്. പാത്രത്തില്‍ നിറച്ച് വെച്ച വെള്ളം തിരയിളകി തുളുമ്പിപ്പോകുന്നു. പൈലിംഗ് നടത്തുന്നതു പോലുള്ള ഇടിമുഴക്കമാണ് ചിലപ്പോള്‍ കേള്‍ക്കുക. ഇടവിട്ട് അര മണിക്കൂറോളം ശബ്ദമുണ്ടാകും……..
ഉറവിടം തേടി എല്ലായിടവും പരിശോധിച്ചിട്ടും ഒന്നും കാണുന്നുമില്ല. തൊട്ടടുത്ത വീടുകളിലും പ്രദേശങ്ങളിലൊന്നും ഇത്തരത്തില്‍ ശബ്ദമില്ല. ഇതോടെയാണ് ബിജുവും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഭീതിയിലായത്.
ഉറക്കം നഷ്ട്പ്പെട്ട ബിജു വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍ വിവരം പറഞ്ഞു. സ്റ്റേഷന്‍ഓഫീസര്‍ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി രണ്ട് ദിവസം സ്ഥലം സന്ദര്‍ശിച്ചു. അവരും വീടിനുള്ളില്‍ കയറിയതോടെ ശബ്ദം അനുഭവിച്ചറിഞ്ഞു. പാത്രം വീഴുന്നതും വെള്ളം തിരയിളകി തുളുമ്പിപ്പോകുന്നതും കണ്ടറിഞ്ഞു. അവരും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇതോടെ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജിയോളജി വകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കാരണം കണ്ടെത്തിയില്ല. തുടര്‍ന്ന് ശബ്ദം റിക്കാര്‍ഡ് ചെയ്തു. ശബ്ദം ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്ലിനു കൈമറി. ഇക്കാര്യത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിശദമായ പംനത്തിന് വിദഗ്ദര്‍ ഇന്നെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: