കൊച്ചി: ലക്ഷദ്വീപിലെ ചിലസ്ഥാപിത താല്പര്യക്കാരുടെ പ്രക്ഷോഭാനന്തരം ബിജെപി ദ്വീപില്‍ തകര്‍ന്നുവെന്ന് വാദിച്ചവര്‍ക്ക് മറുപടിയുമായി ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ലക്ഷദ്വീപിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദേഹം. ‘ലക്ഷദ്വീപില്‍ ബിജെപി തകര്‍ന്നു തരിപ്പണമായി എന്ന് വിശ്വസിക്കുന്നവര്‍ക്ക് അത്രരുചിക്കില്ല ഈ ചിത്രങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ അദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സംഘടിപ്പിച്ച സേവാ സമര്പ്പണ് അഭിയാന് പരിപാടി ലക്ഷദ്വീപിലെ വിവിധ ഭാഗങ്ങളില്‍ നടന്നു. അഗത്തലയിലെ പരിപാടിയില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി പങ്കെടുത്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പോസ്റ്റോഫീസില്‍ എത്തി മോദിക്ക് ആശംസാ കാര്‍ഡുകള്‍ അയച്ചു.
ലക്ഷദ്വീപില്‍ നിന്നുള്ള ലോക്സഭാംഗം ഫൈസലും മരുമകനും ചേര്‍ന്ന് മാസ്ക് കൈപ്പറ്റി ഉയര്‍ന്ന വിലയ്ക്ക് മറിച്ച് വിറ്റ് ജനങ്ങളെ കൊള്ളയടിച്ചതായി അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഇവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ദ്വീപ് നിവാസികള്‍ നില്‍പ്പ് സമരം നടത്തുമെന്നും അദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: