ലാഹോര്‍: മതനിന്ദ കുറ്റം ചുമത്തി ഒരു മുസ്ലിം സ്ത്രീക്ക് ലാഹോര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ലാഹോറിലെ സ്വകാര്യ സ്കൂള്‍ ഉടമയും പ്രിന്‍സിപ്പലുമായ സല്‍മ തന്‍വീറിനാണ് വധശിക്ഷയും 50,000 രൂപ പിഴയും വിധിച്ചത്.വിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുന്ന രചനകള്‍ എഴുതി വിതരണം ചെയ്തുവെന്നതാണ് കേസ്. കുറ്റം തെളിയിക്കപ്പെട്ടതായി സെഷന്‍സ് ജഡ്ജി മന്‍സൂര്‍ അഹമദ് ഖുറേഷി 22 പേജുള്ള വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.
സല്‍മ തന്‍വീര്‍ തന്റെ എഴുത്തുകളിലൂടെ പ്രവാചകത്വത്തിന്റെ ആധികാരികത നിഷേധിക്കുകയും അവര്‍ സ്വയം പ്രവാചകയെന്ന് അവകാശപ്പെടുകയും ചെയ്തുവെന്ന് പാക് ദിനപ്പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സല്‍മയുടെ മാനസികനില തകരാറാണെന്ന് അവരുടെ അഭിഭാഷകന് മുഹമ്മദ് റംസാന് വാദിച്ചെങ്കിലും കോടതി അത് നിരാകരിക്കുകയും പ്രതിയുടെ മാനസിക പരിശോധനയ്ക്ക് ഉത്തരവിടുകയുമായിരുന്നു. മൗലവി ഖാരി ഇഫ്തിഖര്‍ അഹമദ് റാസയുടെ പരാതിയില്‍ നിസ്താര്‍ കോളനി പോലീസാണ് 2013 സപ്തംബര്‍ രണ്ടിന് സല്മയ്ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: