ന്യൂദല്‍ഹി: 2030 ഓടെ നായകള്‍ വഴിയുണ്ടാകുന്ന റാബീസ് രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി ദേശീയ കര്‍മ്മ പദ്ധതി (എന്എപിആര്ഇ) പുറത്തിറക്കി. ഇന്ന് ലോക റെയ്ബീസ് ദിനത്തില്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല എന്നിവര്‍ ചേര്‍ന്ന് കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു. ആരോഗ്യ, കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാന്‍ എന്നിവരും പങ്കെടുത്തു.
റെയ്ബീസ് ബാധ നിര്‍ബന്ധമായും അറിയിക്കേണ്ട രോഗമാക്കി വിജ്ഞാപനം ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഏകീകൃത ആരോഗ്യ സമീപനം വഴി, 2030 ഓടെ ഇന്ത്യയില്‍ നിന്നും നായകള്‍ വഴി ഉണ്ടാവുന്ന റാബീസ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി സംയുക്ത മന്ത്രിതല സഹകരണ പ്രസ്താവനയും ഇരു മന്ത്രിമാരും ചേര്‍ന്ന് പ്രകാശനം ചെയ്തു. പരിപാടിയുടെ സമയോചിതമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മന്‍സുഖ് മാണ്ഡവ്യ, റെയ്ബീസ് പോലുള്ള ജന്തുജന്യ രോഗങ്ങള്‍ കുടുംബങ്ങളെ അകാലത്തില്‍ അനാഥമാക്കുന്നതായി അഭിപ്രായപ്പെട്ടു.
റെയ്ബീസിനെ സംബന്ധിച്ചിടത്തോളം വാക്സിനും മരുന്നും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് പര്‍ഷോത്തം രൂപാല നിര്‍ദ്ദേശിച്ചു. വിവിധ മന്ത്രാലയങ്ങളും മറ്റ് പങ്കാളികളും തമ്മിലുള്ള മികച്ച ഏകോപനത്തിനായി ഒരു പ്രത്യേക സംവിധാനം രൂപീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയവുമായി കൂടിയാലോചിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി) ആണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: