തിരുവനന്തപുരം: നടിയും സംവിധായികയുമായ സുഹാസിനിയെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2020ന്റെ ജൂറി ചെയര്‍പേഴ്സണായി നിയമിച്ചു. എട്ടു തവണ ദേശീയ പുരസ്കാരം നേടിയ കന്നട സംവിധായകന് പി ശേഷാദ്രിയും സംവിധായകന് ഭദ്രനും സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്മാന്മാരായിരിക്കും. 80 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായി മത്സരിക്കുന്നത്. ഒക്ടോബര്‍ രണ്ടാം വാരത്തോടെയാകും അവാര്‍ഡ് പ്രഖ്യാപനമുണ്ടാകുക.
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനായുള്ള മത്സരത്തില്‍ ബിജു മേനോന്, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരുടെ പേരുകകളും, മികച്ച നടിക്കുള്ള അവാര്‍ഡിനായി ശോഭന, അന്ന ബെന്‍, നിമിഷ സജയന്, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന് തുടങ്ങിയവരുടെ പേരുകളുമുണ്ട്.
മഹേഷ് നാരായണ്‍, സിദ്ധാര്‍ഥ് ശിവ, ജിയോ ബേബി, അശോക് ആര്.നാഥ്, സിദ്ദിഖ് പറവൂര്‍, ഡോണ്‍ പാലത്തറ എന്നീ ആറ് സംവിധായകരുടെ രണ്ട് സിനിമകള്‍ വീതം അവാര്‍ഡിന് മത്സരിക്കുന്നുണ്ട്. രണ്ടു പ്രാഥമിക ജൂറികള്‍ സിനിമകള്‍ കണ്ടു വിലയിരുത്തും. അവര്‍ രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാര് അന്തിമ ജൂറിയിലും ഉണ്ടാകും.
സുഹാസിനി, പി.ശേഷാദ്രി, ഭദ്രന് എന്നിവര്‍ക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരന്, സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മോഹന്‍ സിതാര, മൂന്ന് ദേശീയപുരസ്കാരം നേടിയ സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന് നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന് എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: