ന്യൂദല്‍ഹി: വീര സ്വതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ധീരനായ ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഭയരഹിതമായ ത്യാഗം എണ്ണമറ്റ ആളുകള്‍ക്കിടയില്‍ ദേശസ്നേഹത്തിന്റെ തീപ്പൊരി ജ്വലിപ്പിച്ചുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ധീര ദേശസ്നേഹിയുടെ 114ാം ജന്മദിനത്തില് നിരവധിപ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സ്മരിച്ചു. ഉദാത്തമായ ആദര്‍ശധീരനായ ഭഗത് സിംഗിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ഭൂരിഭാഗം പേരും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്. ഭഗത് സിംഗ് ജയന്തി ട്വിറ്ററില്‍ ട്രണ്ഡിങ്ങുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: